നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം ചർച്ചയാക്കാൻ മുന്നണികള്‍: എം സ്വരാജിനെതിരെ പുതിയ തന്ത്രങ്ങള്‍
കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കി കേരളത്തിലെ മുന്നണികള്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ നിലപാട് വിശ്വാസികള്‍ക്ക് എതിരാണെന്നാണ് ബിജെപിയും യുഡിഎഫും ഒരുപോലെ നടത്തുന്ന പ്രചാരണം. എന്നാൽ ഹിന്ദുക്കളുടെ വോട്ടുകള്‍ ലക്ഷ്യം വെച്ചുള്ള നാടകമാണ് ഇരുമുന്നണികളും പയറ്റുന്നതെന്നാണ് ഇടതുപക്ഷം ഇക്കാര്യത്തോട് സ്വീകരിച്ച നിലപാട്.
യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന് കെട്ടിവക്കാനുള്ള പണം നൽകിയത് ശബരിമല മുൻ മേൽശാന്തിയായിരുന്നു. ഇടതുപക്ഷത്തിന് നല്‍കുന്ന അറിയിപ്പ് കൂടിയാണ്. ശബരിമല വിഷയത്തിൽ സ്വരാജിന്റെ മുന്‍ നിലപാടുകള്‍ മണ്ഡലത്തില്‍ ചര്‍ച്ചയാക്കാനാണ് കെ ബാബുവും ശ്രമിക്കുന്നത്. ഇതേ രീതിയിൽ സ്വരാജിന്റെ നിലപാട് ചർച്ചയാക്കിക്കൊണ്ടാണ് ബിജെപിയും പ്രചാരണവുമായി മുന്നോട്ടു പോകുന്നത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സ്ത്രീകള്‍ തന്നെ പരസ്യ പ്രതിഷേധവും തൃപ്പൂണിത്തുറയില്‍ പ്രകടനം നടത്തിയിരുന്നു. ഈയൊരു പ്രചാരണത്തിലൂടെ ആ വോട്ടര്‍മാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ജനപ്രിയ നേതാവാണ് സ്വരാജ്. തൃപ്പൂണിത്തുറയുടെ വികസന പ്രവർത്തനങ്ങളിലും അദ്ദേഹത്തിന് നിർണ്ണായക പങ്കുണ്ട്. ഇതെല്ലാം മുൻനിർത്തിയായാണ് എൽഡിഎഫ് പ്രചാരണം. പല മാറ്റങ്ങള്‍ക്കും അദ്ദേഹം വഴിയൊരുക്കിയിട്ടുണ്ട്. അതുകൊണ്ട് സ്വരാജിനെ വീഴ്ത്തുക കഠിനമാണ്. പ്രത്യേകിച്ച് വികസന കാര്യം ഉന്നയിച്ചാല്‍ അതോടെ കോണ്‍ഗ്രസ് പരാജയപ്പെടും. അതുകൊണ്ടാണ് ഇത്തരമൊരു വിഷയത്തിലേക്ക് കോണ്‍ഗ്രസ് പോകുന്നത്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും സജീവ പ്രചാരണ വിഷയമാക്കുന്നത് ശബരിമലയാണ്. തൃപ്പൂണിത്തുറ ടൗണിലെ ഹിന്ദുഭൂരിപക്ഷ മേഖലയില്‍ അടക്കം കോണ്‍ഗ്രസ് നേട്ടം സ്വപ്‌നം കാണുന്നുണ്ട്.












Click it and Unblock the Notifications