• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വരാജിന്‍റെ തോല്‍വി 6000 വോട്ടിന്: ട്വന്‍റി20 അക്കൗണ്ട് തുറക്കില്ല, 11 സീറ്റ് ഉറപ്പെന്ന് യുഡിഎഫ്

കൊച്ചി: ആകെ 14 മണ്ഡലങ്ങള്‍ ഉള്ള എറണാകുളത്ത് യുഡിഎഫ് 11 സീറ്റില്‍ വിജയം ഉറപ്പിക്കുമ്പോള്‍ എറ്റവും കുറഞ്ഞത് 5 സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ എല്‍ഡിഎഫിന് സംശയമൊന്നുമില്ല. കുന്നത്തുനാട്ടില്‍ ഇത്തവണ വന്‍ അട്ടിമറി ഉണ്ടാവുമെന്നാണ് ട്വന്‍റി-ട്വന്‍റിയുടെ അവകാശവാദം. ബിജെപിയാവട്ടെ ജില്ലയില്‍ ഇക്കുറി മികച്ച മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൃപ്പൂണിത്തുറയില്‍ അടക്കം രണ്ടാമത് എത്താന്‍ കഴിയുമോയെന്നാണ് അവരുടെ നോട്ടം. ജനഹിതം എന്തെന്ന് അറിയാന്‍ ഇന്നേക്ക് 11 ദിവസം ശേഷിക്കുന്നുണ്ടെങ്കിലും കണക്ക് കൂട്ടലിലെ ആത്മവിശ്വാസം നേതാക്കളുടെയെല്ലാം മുഖത്ത് പ്രകടമാണ്.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

മുഴുവന്‍ സീറ്റിലും

മുഴുവന്‍ സീറ്റിലും

ജില്ലയിലെ മുഴുവന്‍ സീറ്റിലും ഇത്തവണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കെല്ലാം ഉണ്ട്. എന്നാല്‍ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ ഏറ്റവും കുറഞ്ഞത് 11 സീറ്റുകളില്‍ ഇത്തവണ എറണാകുളത്ത് വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ 9 സീറ്റിലാണ് ജില്ലയില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. ഇത്തവണ ഒറ്റയ്ക്കൊറ്റയ്ക്കു പരിശോധിക്കുമ്പോൾ പതിനാലും ജയിക്കും. എങ്കിലും എങ്കിലും കെപിസിസി പ്രസിഡന്റിനു നൽകിയ റിപ്പോർട്ട് പ്രകാരം 11 സീറ്റിലാണു ജയം ഉറപ്പിക്കുന്നത്. കണക്കുകള്‍ കൂടുതല്‍ ഉറപ്പുള്ളതായിരിക്കണമെന്ന നിര്‍ദേശം മുകളില്‍ നിന്നും ഉണ്ടായതിനാലാണ് വിജയ സാധ്യത ഉണ്ടായിട്ടും രണ്ട് മണ്ഡലങ്ങള്‍ കുറച്ച് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

 2001ൽ

2001ൽ

2001ൽ ഒന്നൊഴികെ എല്ലാ സീറ്റിലും എറണാകുളത്ത് ജയിച്ച ചരിത്രം യുഡിഎഫിനുണ്ട്. ഇത്തവണ അത് ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല. കളമശ്ശേരില്‍ ഉള്‍പ്പടെ സിറ്റിങ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തും. കളമശ്ശേരിയില്‍ മത്സരം ശക്തമായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ലഭിക്കുന്ന കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്.

കളമശേരിയിൽ

കളമശേരിയിൽ

കളമശേരിയിൽ 6000 വോട്ടിന്റെ അധിക കണക്കാണു മണ്ഡലത്തിൽ നിന്നു ലഭിക്കുന്നത്. തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്ലിം ലീഗില്‍ അടക്കം അതൃപ്തി ഉണ്ടായിരുന്നെങ്കിലും പ്രചരണ ഘട്ടത്തില്‍ അതെല്ലാം മറികടക്കാന്‍ സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കോണ്‍ഗ്രസ്-ലീഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

കുന്നത്തുനാട്

കുന്നത്തുനാട്

കുന്നത്തുനാട് ട്വന്റി20യുമായിട്ടാണു മത്സരം. ഇവിടെ സിപിഎം മൂന്നാം സ്ഥാനത്തു പോകുമെന്നും യുഡിഎഫ് വിലയിരുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിടിച്ച വോട്ടുകള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പിടിക്കാന്‍ ട്വന്‍റി-ട്വന്‍റിക്ക് സാധിക്കില്ല. ഇവിടെ ഏറ്റവും കുറഞ്ഞത് അയ്യായിരം വോട്ടിനെങ്കിലും വിജയിച്ച് കയറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

തൃപ്പൂണിത്തുറയില്‍

തൃപ്പൂണിത്തുറയില്‍

ജില്ലയില്‍ യുഡിഎഫ് തിരിച്ച് പിടിക്കുമെന്ന് ഉറപ്പിക്കുന്ന പ്രധാന മണ്ഡലം തൃപ്പൂണിത്തുറയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ കെ ബാബു തിരിച്ചു പിടിക്കും. ബിജെപിക്ക് ഉള്‍പ്പടെ പോയ നിക്ഷ്പക്ഷ വോട്ടുകള്‍ കെ ബാബുവിന് ഇത്തവണ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് ആറായിരം വോട്ടിനെങ്കിലും ഇവിടെ സ്വരാജിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

വൈപ്പിനിൽ 4000

വൈപ്പിനിൽ 4000


ജില്ലയിലെ മറ്റ് ഇടത് സിറ്റിങ് സീറ്റായ വൈപ്പിനിൽ 4000, കോതമംഗലത്ത് 3000 എന്നിങ്ങനെ ഭൂരിപക്ഷം ലഭിക്കാമെന്നാണ് പ്രതീക്ഷ. കേരള കോണ്‍ഗ്രസ് ജേക്കബ്-കേരള കോണ്‍ഗ്രസ് എം മത്സരം നടന്ന പിറവത്തെ വിജയത്തില്‍ മുന്നണിക്ക് സംശയം ഒന്നുമില്ല. ഏറ്റവും കുറഞ്ഞത് പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

ട്വന്‍റി-ട്വന്‍റി

ട്വന്‍റി-ട്വന്‍റി

ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ട്വന്‍റി-ട്വന്‍റി മത്സരിച്ചെങ്കിലും കുന്നത്തുനാട്ടിൽ ഒഴികെ മറ്റിടങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കുന്നത്തുനാട്ടിൽ ഒഴികെ മറ്റിടങ്ങളിൽ ട്വന്റി20 ശരാശരി 10,000 വോട്ടു നേടാനേ സാധ്യതയുള്ളുവെന്നും യുഡിഎഫ് നേതൃത്വം കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.

ഇടത് കണക്ക്

ഇടത് കണക്ക്

അതേസമയം മറുവശത്ത് 14 ല്‍ 7 ഇടത്താണ് എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത്. വൈപ്പിൻ, കൊച്ചി, കോതമംഗലം, തൃപ്പൂണിത്തുറ, കളമശേരി എന്നിവയിൽ വിജയത്തിന്‍റെ കാര്യത്തില്‍ സംശയമില്ല. അതേസമയം വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത് കോതമംഗലത്തും വൈപ്പിനിലും മാത്രമാണ്.

ജയസാധ്യതകള്‍

ജയസാധ്യതകള്‍

പെരുമ്പാവൂരിൽ 1000 വോട്ടിൽ താഴെയും കുന്നത്തുനാട് 500 വോട്ടിൽ താഴെയുമാണു ലീഡ് പ്രതീക്ഷിക്കുന്നത്. കുന്നത്ത് നാട്ടില്‍ ജയസാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ല. മൂവാറ്റുപുഴയും അങ്കമാലിയും ജയം പ്രതീക്ഷിക്കുന്ന സീറ്റുകളാണ്. തൃക്കാക്കരയില്‍ ട്വന്‍റി-ട്വന്‍റി പിടിക്കുന്ന വോട്ടുകളാവും വിജയത്തെ നിര്‍ണ്ണയിക്കുക.

ബിജെപി

ബിജെപി

ജില്ലയില്‍ ബിജെപി ജയം അവകാശപ്പെടുന്ന ഏക മണ്ഡലം തൃപ്പൂണിത്തുറയാണ്. ജയം ഇല്ലെങ്കില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്ന് ബിജെപി അവകാശപ്പെടുന്നു. മറ്റിടത്തെല്ലാം വോട്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മുന്നണി വിലയിരുത്തുന്നു. അതേസമയം, മുന്നണി സംവിധാന ചില മണ്ഡലങ്ങളില്‍ ശക്തമായിരുന്നില്ലെന്ന വിലയിരുത്തലും ഉണ്ട്.

cmsvideo
    Serum institute announced price of covishield vaccine
    പുതു പ്രതീക്ഷ

    പുതു പ്രതീക്ഷ

    കുന്നത്ത് നാട്ടിലെ വിജയത്തില്‍ ട്വന്‍റി-ട്വന്‍റിക്ക് ഒട്ടും ആത്മവിശ്വാസക്കുറവില്ല. മറ്റിടങ്ങളില്‍ നല്ല നേട്ടം ഉണ്ടാക്കാന്‍ സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകൾ അടിസ്ഥാനമായി കണക്കാക്കിയാണു കുന്നത്തുനാട്ടിലെ പ്രതീക്ഷ. മറ്റിടങ്ങളില്‍ അതുണ്ടായില്ല. എന്നാല്‍ പ്രചാരണ രംഗത്ത് അടക്കം മുന്നണികളോട് ഒപ്പം പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തല്‍.

    പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം

    Ernakulam
    English summary
    kerala assembly election 2021: udf will win 11 seats in Ernakulam district: congress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X