• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇടതുനീക്കം പൊളിക്കാന്‍ വിഡി സതീശന്‍ ഒരുമുഴം മുമ്പേ; ഇത് അഞ്ചാം അങ്കം, യാക്കോബായ പള്ളിയിലെത്തി

കൊച്ചി: 2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിച്ചുവരുന്ന കോണ്‍ഗ്രസ് നേതാവാണ് വിഡി സതീശന്‍. സാധാരണ വലത്തോട്ട് ചാഞ്ഞു നില്‍ക്കുന്ന എറണാകുളം ജില്ലയില്‍ 2016 മുതല്‍ ഇടതുചായ്‌വ് പ്രകടമാണ്. ഇതിനിടെയാണ് ട്വന്റി 20യുടെ വരവ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയെ ഇറക്കിമറിച്ച ട്വന്റി 20യിലേക്ക് നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും ഉള്‍പ്പെടെയുള്ളവര്‍ ചേരുമ്പോള്‍ എറണാകുളം ജില്ല ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടും.

ഇതിനിടെ ഇ ശ്രീധരനെ തൃപ്പൂണിത്തുറയില്‍ ഇറക്കി കളം നിറയാന്‍ ബിജെപിയും ശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് സതീശന്‍ പറവൂരില്‍ അഞ്ചാം അങ്കത്തിന് ഇറങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

cmsvideo
  E Sreedharan is remove and Sanju Samson is the new election icon
  സതീശന്‍ പ്രചാരണം തുടങ്ങാന്‍ കാരണം

  സതീശന്‍ പ്രചാരണം തുടങ്ങാന്‍ കാരണം

  കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം നിരവധി പ്രമുഖ നേതാക്കള്‍ ദില്ലിയില്‍ അന്തിമ ചര്‍ച്ചയിലാണ്. ചര്‍ച്ച തീരുന്നതിന് മുമ്പേ സതീശന്‍ പറവൂരില്‍ പ്രചാരണം തുടങ്ങി. കാരണം മറ്റൊന്നുമല്ല, ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിയെയും പരിഗണിക്കുന്നില്ല എന്നതു തന്നെ കാര്യം.

  ആദ്യമെത്തിയത് പള്ളിയില്‍

  ആദ്യമെത്തിയത് പള്ളിയില്‍

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട വിഡി സതീശനും അനുയായികളും വടക്കന്‍ പറവൂരിലെ സെന്റ് തോമസ് യാക്കോബായ പള്ളിയിലെത്തി. ആദ്യം വോട്ട് തേടുന്നത് ഇവിടെയാണ്. ഇതിന് ശേഷം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. മണ്ഡലത്തിലെ ഓരോരുത്തരെയും കണ്ട് പ്രചാരണം കൊഴുപ്പിക്കുകയാണ് സതീശന്‍.

  ഇടതുനീക്കം ഇങ്ങനെ

  ഇടതുനീക്കം ഇങ്ങനെ

  പറവൂര്‍ സീറ്റ് ഇത്തവണ സിപിഐയില്‍ നിന്ന് സിപിഎം ഏറ്റെടുക്കാന്‍ നീക്കം നടത്തുന്നുണ്ട്. സിപിഐ മല്‍സരിച്ചാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. സിപിഐ അന്തിമ നിലപാട് എടുത്തിട്ടില്ല.

  സതീശന്റെ ആദ്യ ജയം ഇങ്ങനെ

  സതീശന്റെ ആദ്യ ജയം ഇങ്ങനെ

  ഇടതു സ്ഥാനാര്‍ഥി കെഎം ദിനകരനെ പരാജയപ്പെടുത്തി 2001ലാണ് പറവൂരില്‍ വിഡി സതീശന്‍ തന്റെ പടയോട്ടം തുടങ്ങിയത്. പിന്നീട് തിരിഞ്ഞുനേക്കേണ്ടി വന്നിട്ടില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് സതീശന്‍ നേരത്തെ പ്രചാരണം തുടങ്ങിയിരിക്കുന്നത്.

  പറവൂര്‍ തിളങ്ങുന്നു

  പറവൂര്‍ തിളങ്ങുന്നു

  മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സതീശന്‍ അക്കമിട്ട് നിരത്തുന്നു. പല കാര്യങ്ങളിലും കേരളത്തില്‍ ഒന്നാം സ്ഥാനം പറവൂരിനാണ് എന്ന് അദ്ദേഹം പറയുന്നു. വികസനത്തിന്റെ കാര്യത്തിലാകട്ടെ, ടൂറിസത്തിലാകട്ടെ, അത്യാധുനിക സൗകര്യമുള്ള വിദ്യാലയങ്ങളുടെ കാര്യത്തിലാകട്ടെ.... പറവൂര്‍ തിളങ്ങുകയാണെന്ന് സതീശന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

  അമിത് ഷായുടെ കര്‍ശന നിര്‍ദേശം; വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം, പകരം ആവശ്യപ്പെട്ടത് ഇക്കാര്യം

  ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി
  Ernakulam

  English summary
  Kerala Assembly Election 2021: VD Satheeshan Starts Campaign in Paravoor Constituency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X