90-ാം വയസിൽ കന്നിവോട്ട് ചെയ്യാനൊരുങ്ങി സുകുമാരൻ
സ്വതന്ത്ര്യത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകൾക്കും സാക്ഷിയായെങ്കിലും ജീവിതത്തിൽ ഇന്നേ വരെ സുകുമാരൻ വോട്ട് രേഖപ്പെടുത്തിയിട്ടില്ല
ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും സുപ്രധാന ഭാഗമായ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രായപൂർത്തിയായതിന് ശേഷം ഓരോരുത്തർക്കും ലഭിക്കുന്ന സമ്മതിദാന അവകാശത്തെ, പ്രത്യേകിച്ച് കന്നി വോട്ടിനും ഒരു പ്രത്യേകതയുണ്ട്. ആ കന്നി വോട്ട് 90-ാം വയസിൽ ചെയ്യാനൊരുങ്ങുകയാണ് കൊച്ചി സ്വദേശി വി.എ സുകുമാരൻ.

സ്വതന്ത്ര്യത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകൾക്കും സാക്ഷിയായെങ്കിലും ജീവിതത്തിൽ ഇന്നേ വരെ സുകുമാരൻ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ഇതിന് സുകുമാരന് വ്യക്തമായ കാരണങ്ങളും ഉണ്ട് കേട്ടോ. തനിക്ക് രാഷ്ട്രീയക്കാരെയൊന്നും ഇഷ്ടമല്ലെന്നാണ് സുകുമാരന്റെ പക്ഷം. അതുകൊണ്ടാണത്രേ വോട്ട് ചെയ്യാതിരുന്നത്. എന്നാൽ അത് മാത്രമല്ല കാരണം വോട്ടവകാശത്തിനുള്ള രേഖകളൊന്നും സുകുമാരന്റെ കൈവശം ഇല്ലായിരുന്നുവെന്നതും വസ്തുതയാണ്.
വോട്ടവകാശത്തിനുള്ള ഒരു രേഖയും സുകുമാരന്റെ പക്കലുണ്ടായിരുന്നില്ല. മരടാണ് സുകുമാരന്റെ സ്വദേശം. അവിടെ നിന്നും ചെറുപ്പത്തിലേ പോന്നതാണ്. പിന്നീട് കൊച്ചിയിലെ പലഭാഗങ്ങളില്‍ പാല്‍ക്കച്ചവടം നടത്തി വന്നു. 52 വര്‍ഷമായി വടുതലയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇതിനിടെ വാടക വീടുകള്‍ പലതുമാറി. 30 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. 2 മക്കളും സംസ്ഥാനത്തിനു പുറത്താണ്.
ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ
എന്നാൽ ഇത്തവണ വോട്ടർപട്ടികയിൽ സുകുമരന്റെ പേരുമുണ്ട്. 66-ാം ബൂത്തിലെ ബിഎൽഒയാണ് സുകുമാരന്റെ പേര് വോട്ടർപട്ടികയിൽ ചേർക്കാൻ സഹായിച്ചത്. വാര്‍ധക്യ പെന്‍ഷനു വേണ്ടി ശ്രമിച്ചപ്പോള്‍ സുതകുമാരന്‍രെ കൈയ്യില്‍ രേഖകളൊന്നുമില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ പ്രായം തെളിയിക്കുന്ന രേഖ നല്‍കി. ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിലേക്ക് സ്ഥിരതാമസക്കാരനാണെന്ന് തെളിവ് നല്‍കി. ഇതോടെ വോട്ടര്‍പട്ടികയില്‍ പേരു ചേര്ഡക്കാനായി. തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു.
സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications