എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് പിടിക്കും, രണ്ടില്‍ തോല്‍വിക്ക് കാരണമാവും'; ട്വന്‍റി20 ആര്‍ക്ക് പണിയാവും

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എറണാകുളം ജില്ലയില്‍ ഇത്തവണ തികഞ്ഞെ വിജയ പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫും യുഡിഎഫ്. കഴിഞ്ഞ തവണ നേടിയ ഒമ്പത് സീറ്റില്‍ നിന്ന് ഇത്തവണ 14 നേടാമെന്ന കണക്ക് കൂട്ടലായിരുന്നു യുഡിഎഫിന്. മറുവശത്ത് എല്‍ഡിഎഫ് ആവട്ടെ എട്ടോളം സീറ്റുകളിലും വിജയം പ്രതീക്ഷിച്ചു. എന്നാല്‍ ഇതിനിടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്‍റെ പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ട്വന്‍റി-ട്വന്‍റി കൂട്ടായ്മ തീരുമാനിക്കുന്നത്. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ട്വന്‍റി-ട്വന്‍റി മികച്ച രീതിയില്‍ പോരാട്ടം നടത്തുകയും ചെയ്തു. ഇതോടെ പല മണ്ഡലത്തിലും വിജയത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകമായി ട്വന്‍റി-ട്വന്‍റി മാറുകയും ചെയ്തു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

എട്ടില്‍ ഒരിടത്ത് വിജയം

എട്ടില്‍ ഒരിടത്ത് വിജയം

എട്ടില്‍ ഒരിടത്ത് വിജയം ഉറപ്പാണെന്നാണ് ട്വന്‍റി-ട്വന്‍റി വ്യക്തമാക്കുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന കുന്നത്ത്നാട് മണ്ഡലത്തിലാണ് കൂട്ടായ്മയ്ക്ക് തികഞ്ഞ വിജയ പ്രതീക്ഷയുള്ളത്. മണ്ഡലത്തില്‍ ഭൂരിപക്ഷം ഉയര്‍ന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കൂട്ടായ്മ മത്സരിക്കുന്ന മറ്റ് മണ്ഡ‍ലങ്ങളില്‍ വിജയത്തോളം മുന്നേറ്റമാണ് കണക്ക് കൂട്ടുന്നത്.

കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്

കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്

ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യം മറ്റ് മുന്നണിയുടെ കണക്ക് കൂട്ടലുകളേയും തെറ്റിക്കുന്നു. ജില്ലയില്‍ 14 ല്‍ 14 മണ്ഡലങ്ങളും പിടിക്കാന്‍ ഉദ്ദേശിച്ചിറങ്ങിയ യുഡിഎഫിനെയാണ് ട്വന്‍റി-ട്വന്‍റിയുടെ മത്സരം കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. മധ്യകേരളത്തില്‍ കണ്ണുംപൂട്ടി മുന്നണിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച ജില്ലയില്‍ ട്വന്‍റി-ട്വന്‍റി പിടിക്കുന്ന വോട്ട് കൂടി അടിസ്ഥാനമാക്കിയാവും ഇത്തവണത്തെ വിജയ പ്രതീക്ഷ.

കുന്നത്ത്നാട്ടില്‍

കുന്നത്ത്നാട്ടില്‍

മൂന്ന് മുന്നണികളുടേയും വോട്ടുകള്‍ ട്വന്‍റി-ട്വന്‍റി പിടിക്കും. എന്നാല്‍ ആരുടെ വോട്ട് കൂടുതല്‍ പിടിക്കും എന്നതാണ് പ്രധാനം. പാര്‍ട്ടി വോട്ടുകള്‍ ഉറപ്പായും പോള്‍ചെയ്യിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. കുന്നത്ത്നാട്ടില്‍ അടക്കം യുഡിഎഫിന് അനുകൂലമായി മാറാറുണ്ടായിരുന്ന നിക്ഷ്പക്ഷ വോട്ടുകള്‍ ഇത്തവണ ട്വന്‍റി-ട്വന്‍റി സ്വന്തമാക്കും എന്നാണ് ഇടത് വിലയിരുത്തല്‍.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍


യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുന്നത്ത്നാട് പിടിക്കുമെന്നാണ് ട്വന്‍റി-ട്വന്‍റി അവകാശപ്പെടുന്നത്. ഇവിടെ നാല് പഞ്ചായത്തുകളില്‍ ഭരണം ട്വന്‍റി-ട്വന്‍റിയുടെ കൈകളിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 43000 വോട്ടുകള്‍ നേടാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു. ഇടത് വിരുദ്ധ വോട്ടുകള്‍ ട്വന്‍റി-ട്വന്‍റിക്കും യുഡിഎഫിനും ഇടയില്‍ വിഭജിച്ച് പോയാല്‍ ഇടതുമുന്നണി അട്ടിമറി പ്രതീക്ഷിക്കുന്നു.

മണ്ഡലം നിലനിര്‍ത്തും

മണ്ഡലം നിലനിര്‍ത്തും

എന്നാല്‍ ഏത് സാഹചര്യത്തിലും മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. ട്വന്‍റി-ട്വന്‍റി രണ്ടാം സ്ഥാനത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ട്വന്‍റി-ട്വന്‍റിക്ക് കഴിഞ്ഞെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

കൊച്ചി മണ്ഡലം

കൊച്ചി മണ്ഡലം

കുന്നത്ത്നാടിന് പുറമെ മൂവാറ്റുപുഴ, തൃക്കാക്കര, കൊച്ചി, എറണാകുളം, വൈപ്പിന്‍, ആലുവ തുടങ്ങിയ മണ്ഡലത്തിലും ട്വന്‍റി-ട്വന്‍റിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. കുന്നത്ത്നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് കൊച്ചി മണ്ഡലത്തിലാണ്. ഇത് തങ്ങളുടെ വിജയം ഉറപ്പാക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ അവകാശവാദം.

തൃക്കാക്കരയിലും

തൃക്കാക്കരയിലും

കൊച്ചയില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിക്ക് സാധിച്ചിരുന്നു. ഇവിടെയും സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോയെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍. തൃക്കാക്കരയിലും എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത് ട്വന്‍റി-ട്വന്‍റി പിടിക്കുന്ന വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. ഇവിടെ പരാജയപ്പെടില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.

14 സീറ്റിലും

14 സീറ്റിലും

ട്വന്‍റി-ട്വന്‍റി ഇല്ലായിരുന്നെങ്കില്‍ 14 സീറ്റിലും വിജയിക്കുമെന്ന കാര്യത്തില്‍ യുഡിഎഫിന് സംശയമില്ല. എന്നാല്‍ നിലവില്‍ അത് 11 സീറ്റില്‍ മാത്രമാണ്. കഴിഞ്ഞ തവണത്തെ സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി കളമശ്ശേരി, തൃക്കാക്കര, എറണാകുളം മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടതിന്‍റെ അവകാശവാദം. കളമശ്ശേരിയില്‍ പി രാജീവിന് അയ്യായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് സിപിഎം കണക്ക് കൂട്ടുന്നത്.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

Ernakulam
English summary
kerala assembly election : Twenty-Twenty performance will be crucial in the election victory in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X