എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വരാജിനെ സിപിഐയും കാലുവാരിയെന്ന് സിപി​എം: പെരുമ്പാവൂരില്‍ പണി തന്നത് സിപിഎം എന്ന് കേരള കോണ്‍ഗ്രസും

Google Oneindia Malayalam News

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഇത്തവണ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന‍് കഴിയാതെ പോയ ഏറ്റവും പ്രധാനപ്പെട്ട ജില്ലയായിരുന്നു എറണാകുളം. ജില്ലയിലെ ആകെയുള്ള 14 സീറ്റില്‍ കുറഞ്ഞത് 7 ഇടത്ത് എങ്കിലും വിജയം പ്രതീക്ഷിച്ചെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞ 5 സീറ്റുകള്‍ മാത്രം. രണ്ട് സീറ്റുകള്‍ നഷ്ടമായപ്പോള്‍ അത്രയും തന്നെ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് ആശ്വാസകരമായത്.

തൃപ്പൂണിത്തുറയും മൂവാറ്റുപുഴയുമായിരുന്നു മുന്നണിക്ക് നഷ്ടമായ സീറ്റുകള്‍. പ്രമുഖ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതാണ് പല സീറ്റുകളിലും പരാജയത്തിന് ഇടയാക്കിയതാണെന്നാണ് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഎമ്മിനെതിരെ തന്നെ ഗുരുതര ആരോപണവുമായി കേരള കോണ്‍ഗ്രസ് നേതാവും രംഗത്ത് എത്തുന്നത്.

പാലാ ഉള്‍പ്പടെ രണ്ടിടത്ത് സിപിഐ കാലുവാരിയെന്ന് ജോസ്; എതിരാളികളെ പോലെ പെരുമാറുന്നു, പരാതി നല്‍കുംപാലാ ഉള്‍പ്പടെ രണ്ടിടത്ത് സിപിഐ കാലുവാരിയെന്ന് ജോസ്; എതിരാളികളെ പോലെ പെരുമാറുന്നു, പരാതി നല്‍കും

തൃപ്പൂണിത്തുറ

സംസ്ഥാനതലത്തില്‍ തന്നെ സിപിഎമ്മിന് കനത്ത ആഘാതമായിരുന്നു തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ പരാജയം. മണ്ഡലത്തില്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് തന്നെ വീഴ്ചകള്‍ ഉണ്ടായെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ സിപിഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വം മുന്നോട്ട് വന്നിരിക്കുകയണ്.

സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

ഉദയംപേരൂര്‍

ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് പരാതി. എം സ്വരാജിന്റെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടിന്രെ അടിസ്ഥാനത്തിലാണ് സിപിഎം പരാതി. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്തായ ഉദയംപേരൂരിലെ വോട്ട് ചോര്‍ച്ച ഗൗരവത്തോടെ കാണണം. പതിറ്റാണ്ടുകളായി പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്താണ് ഇത്. നേരത്തെ വിഭാഗീയത ശക്തമായപ്പോള്‍ അന്നത്തെ ലോക്കല്‍ സെക്രട്ടറി രഘുവരന്‍ ഉള്‍പ്പടേയുള്ള സിപിഐയിലെ പോയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അകല്‍ച്ച തിരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്നാണ് സംശയം.

സിപിഎം

റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികളും സിപിഎം സ്വീകരിച്ച് വരികയാണ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍.സി. മോഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളില്‍ തീരുമാനമായിട്ടുണ്ട്. നേരത്തെ ഇരുവരോടും പാര്‍ട്ടി വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.മുളന്തുരുത്തി ഏരിയ കമ്മിറ്റി അംഗം സുരേഷിനെതിരെ മറ്റ് ചില പരാതികൾ കൂടി ലഭിച്ചിട്ടുള്ളതിനാൽ, അത് സംബന്ധിച്ച നടപടികൾ മാറ്റി വച്ചു എന്നാണ് സൂചന.

പിറവത്തും പെരുമ്പാവൂരും

പിറവത്തും പെരുമ്പാവൂരും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാനും സിപിഎം തീരുമാനിച്ചിരുന്നു. പിറവത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ നിലനിന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരേ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് ഉള്‍പ്പടെ ഇദ്ദേഹത്തിനെതിരായി തെളിവുകളും ഉണ്ടായിരുന്നു. ഒടുവില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാര്‍ട്ടി ഇദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കുകയായിരുന്നു.

പെരുമ്പാവൂരില്‍

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കേരള കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണമായിരുന്നു പ്രധാനമായും ഉയര്‍ന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതിനും മതിയായ ജാഗ്രത പുലര്‍ത്താത്തതിലുമാണ് എന്‍സി മോഹനെ താക്കീത് ചെയ്തത്. സ്വീകരിച്ച പണത്തിന്റെ കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നേതാക്കളെ കൂടുതല്‍ ശക്തമായ നടപടിയില്‍ നിന്നും നേതാക്കളെ ഒഴിവാക്കിയത്.

ബാബു ജോസഫ്

എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാരായ നേതാക്കള്‍ക്കെതിരായ നടപടി തൃപ്തികരമെല്ലെന്നാണ് പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ബാബു ജോസഫ് അഭിപ്രായപ്പെടുന്നത്. പെരുമ്പാവൂരിലെ തോല്‍വിക്ക് ഉത്തരവാദി സിപിഎം ആണ്. സിപിഎം ചോദിച്ചപ്പോഴൊക്കെ പ്രചാരണത്തിനായി പണം നല്‍കിയെങ്കിലും ഒന്നും എവിടേയും എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു

 സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

Recommended Video

cmsvideo
Congress leader KP Anilkumar quits party, joins CPM

Ernakulam
English summary
kerala Assembly elections 2021; CPM review report says M Swaraj did not get CPI votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X