Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലിം തീവ്രവാദികളുടെ നിലപാടുകള്‍ ലീഗ് ഏറ്റെടുത്തിരിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കൊച്ചി: മുസ്ലീം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണായി വിജയന്‍ രംഗത്ത്. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും ഇതിനായി നവമാധ്യമങ്ങളെ വരെ ഇവര്‍ ഉപയോഗിക്കുകയാണെന്നും പിണറഖായി വിജയന്‍ ആരോപിച്ചു.

മുസ്ലീം തീവ്രവാദികളുടെ നിലപാടുകള്‍ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ഇക്കാര്യം സാധാരണക്കാരയ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

1

രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ ഭരണം കൊണ്ടുവരാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും ഇതിനായി മാധ്യമങ്ങളെ കുത്തകകളെ ഉപയോഗിച്ച് വിലയ്‌ക്കെടുക്കുകയാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സംസ്ഥാന താത്പര്യങ്ങള്‍ക്ക് മേല്‍ കുതിര കയറുന്ന ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും. മുസ്ലീങ്ങള്‍ക്കിടയിലെ വിവാഹമോചനം ക്രിമിനല്‍ കേസും മറ്റ് മതസ്ഥര്‍ക്കിടയില്‍ സിവില്‍ കേസുമായി മാറ്റിയ നടപടിയാണ് കേന്ദ്ര സക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2

കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്നും കോണ്‍ഗ്രസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് സിപിഎം നിലപാടെന്നും ദേശീയ രാഷ്ട്രീയം പാര്‍ട്ടിയെ ഏല്‍പ്പിക്കുന്ന ദൗത്യമാണിതെന്നും കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമിക്കാനാണ് ബിജെപി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ അതിന് ഉദാഹരണമാണെന്നും സില്‍വര്‍ ലൈന്‍ വന്നാല്‍ എറണാകുളത്തുകാര്‍ക്ക് രണ്ടു മണിക്കൂര്‍ കൊണ്ട് കേരളത്തിന്റെ ഏതറ്റത്തും എത്താനാവുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

3

ബിജെപിയും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയും ഇതിനെതിരെ വലിയ പ്രചരണമാണ് അഴിച്ചു വിട്ടിരിക്കുന്നതെന്നും കേരളത്തിന്റെ വികസന പ്രശ്‌നങ്ങളെ ഒന്നിച്ച് നാട് നേരിടേണ്ടതാണെന്നും പക്ഷേ കേരളത്തിലെ പ്രതിപക്ഷത്തിന് അതിന് താത്പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാര രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയാണ് യുഡിഎഫ് നിലകൊള്ളുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ബിജെപയും സംസ്ഥാനത്ത് പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

4

വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണ് മുസ്ലീംലീഗെന്നും ജമാഅത്തെ ഇസ്ലാമിയുമായുള്ള അടുപ്പം ഇതാണ് കാണിക്കുന്നതെന്നും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ഇവരുടെയെല്ലാം ശ്രമമെന്നും മുഖ്യമന്ത്രി മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ചു. സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളുമെല്ലാം ഇതിന് ശ്രമിക്കുകയാണെന്നും ഇതിനായി നവ മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും യുഡിഎഫും വര്‍ഗീയ ധ്രുവീകരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

5

വഖഫ് പ്രശ്‌നത്തില്‍ ലീഗ് നടത്തിയ റാലി, അവരുടെ നിലപാട് കുറച്ചു കൂടി കടന്നു പോകുന്നു എന്നതിന്റെ തെളിവാണെന്നും മുസ്ലീം തീവ്രവാദികളുടെ നിലപാടുകള്‍ ലീഗ് ഏറ്റെടുത്തിരിക്കുന്നുവെന്നും ലീഗിലെ സമാധാനകാംഷികളെ തീവ്രവാദത്തിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ഇത് സാധാരണ ലീഗ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മതത്തെ രാഷ്ട്രീയാവശ്യത്തിനായി ഉപയോഗിക്കുമ്പോഴാണ് വര്‍ഗീയതയാകുന്നതെന്നും മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണ് ചിലരെങ്കിലും നടത്തുന്നത്. സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

6

വികസനത്തിന്റെ രാഷ്ട്രീയ സമീപനമാണ് വേണ്ടതെന്നും പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് ഇടതു സര്‍ക്കാര്‍ നല്‍കുന്നതെന്നും സംസ്ഥാനത്തെ പരമദരിദ്രരുടെ മോചനമാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭാസ മേഖല വലിയ തോതില്‍ വികാസം പ്രാപിക്കേണ്ടതുണ്ട്. യൂണിവേഴ്‌സിറ്റിക്കളിലെ അക്കാദമിക് നിലവാരം മെച്ചപ്പെടേണ്ടതുണ്ടെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അക്കാദമിക് രംഗത്ത് വലിയ മാറ്റം നമ്മുടെ സര്‍വകലാശകള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും വ്യക്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പാതക ഉയര്‍ത്തല്‍ ചടങ്ങും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Recommended Video

cmsvideo
    Learn to respect your mother and sister, Pinarayi Vijayan tells Muslim League
    7

    അതേസമയം മുസ്ലിം ലീഗിനെതിരം വിമര്‍ശനവുമായി കായിക മന്ത്രി വി അബ്ദുറഹ്്മാനും രംഗത്തെത്തി. മുസ്ലീം ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമുദായത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും, എല്ലാ മുസ്ലിങ്ങളും ലീഗല്ല, അത് മുസ്ലിം ലീഗ് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലൂടെ വഖഫ് ഭൂമികള്‍ തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്‌മാന്‍ കൂട്ടിചേര്‍ത്തു. അടിയന്തരഘട്ടത്തിലാണ് കൊവിഡ് ആശുപത്രിക്ക് വഖഫ് ബോര്‍ഡ് ഭൂമി നല്‍കിയതെന്നും വഖഫ് സ്വത്തുക്കള്‍ പൊതു സ്വത്താണ് അത് സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും ലീഗ് ഒത്താശയോടെ വഖഫ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. അത് തിരിച്ച് പിടിക്കുക തന്നെ ചെയ്യുമെന്നും വഖഫ് സ്വത്തുക്കള്‍ അടിച്ചുമാറ്റിയതില്‍ മുന്‍പന്തിയില്‍ ലീഗുകാരാണെന്നും സംഘപരിവാറിന്റെ അജണ്ട തന്നെയാണ് മുസ്ലിം ലീഗിന്റേതുമെന്നും മന്ത്രി ആരോപിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+