തൃപ്പൂണിത്തുറയില്‍ എം സ്വരാജ് വീഴും; ബാബുവിന്റെ ശബരിമല തന്ത്രം ജയിച്ചു, മനോരമ എക്‌സിറ്റ് പോള്‍
കൊച്ചി: സംസ്ഥാനത്ത് മറ്റൊരു മണ്ഡലത്തിലും ചര്‍ച്ച ചെയ്യാത്ത വിധം ശബരിമല വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് തൃപ്പൂണിത്തുറയിലാണ്. എം സ്വരാജിനെ വീഴ്ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു ആദ്യം മുതല്‍ തന്നെ ശബരിമല വിഷയം തൊടുത്തുവിട്ടിരുന്നു. 2016ല്‍ നഷ്ടമായ വോട്ടുകള്‍ ഇത്തവണ തിരിച്ചുകിട്ടുമെന്നും താന്‍ ജയിക്കുമന്നുമായിരുന്നു ബാബുവിന്റെ പ്രചാരണം. ഇത് ശരിവെക്കുന്ന തരത്തിലാണ് മനോരമ എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലം.

യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു തൃപ്പൂണിത്തുറ മണ്ഡലത്തില്‍ 43.5 ശതമാനം വോട്ട് നേടി ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് 30.6 ശതമാനം വോട്ടേ നേടാനാകുള്ളൂ എന്നും പ്രവചിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്‍ വോട്ട് വിഹിതം ഉയര്‍ത്തും. 23 ശതമാനം വോട്ട് അദ്ദേഹം പിടിക്കുമെന്നാണ് പറയപ്പെടുന്നത്. എം സ്വരാജിനെ പോലുള്ള ശക്തമായ യുവനേതാവ് പരാജയപ്പെടുന്നത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
എം സ്വരാജിന്റെ പഴയ ശബരിമല പ്രസംഗമല്ലാം വ്യാപകമായ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു തൃപ്പൂണിത്തുറയില്‍. ബാബുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് ശബരിമലയില്‍ കാര്‍മികത്വം വഹിക്കുന്നവരായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ബാബുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ തുടക്കത്തില്‍ വലിയ കോലാഹലം കോണ്‍ഗ്രസിനകത്തുണ്ടായിരുന്നു. ദില്ലിയില്‍ ചര്‍ച്ച നടത്തുന്ന വേളയിലും മണ്ഡലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് കെ ബാബു വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ കാരണം. അദ്ദേഹം ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലം യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നതാണ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications