എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: കേരളത്തിന് കൈതാങ്ങായി കര-വ്യോമസേന, ഓപ്പറേഷൻ സഹയോഗ് ഫലം കണ്ടു!

  • By Desk
Google Oneindia Malayalam News

കൊച്ചി: കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങൾ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുന്നു. ഓപ്പറേഷൻ സഹയോഗ് എന്ന പേരിലാണ് കരസേനയുടെ പ്രവർത്തനങ്ങൾ. 10 കോളം സൈനികരും 12 എൻജിനീയർ ടാസ്ക് ഫോഴ്സുകളും പങ്കെടുക്കുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കുന്നിടിഞ്ഞ സ്ഥലങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുക, താത്കാലിക പാലങ്ങൾ നിർമിക്കുക എന്നിവയാണ് ഇവർ ചെയ്തു വരുന്നത്.

navyreliefactivity-15

ഇതിനകം 26 താത്കാലിക പാലങ്ങൾ നിർമിക്കുകയും, തകരാറായവ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തു. 42 പ്രധാന റോഡുകളും സഞ്ചാരയോഗ്യമാക്കി. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന ഏഴായിരത്തോളം പേരെ കരസേന രക്ഷപെടുത്തിക്കഴിഞ്ഞു.

helicopter-jp

Recommended Video

cmsvideo
സംസ്ഥാനങ്ങളുടെ സഹായവും | Oneindia Malayalam

ഓപ്പറേഷൻ കരുണ എന്ന പേരിലാണ് വ്യോമസേനയുടെ രക്ഷാ പ്രവർത്തനം. ചാലക്കുടി, ചെങ്ങന്നൂർ മേഖലകളിലാണ് പ്രത്യേക ശ്രദ്ധ. മറ്റു കമാൻഡുകളിൽനിന്നും ഹെലികോപ്റ്ററുകൾ എത്തിച്ചിട്ടുണ്ട്. എംഐ-17 വിമാനങ്ങളും എഎൽഎച്ച് ഹെലികോപ്റ്ററുകളും ഉപയോഗിച്ച് 451 പേരെ രക്ഷപെടുത്തി. 225 ടൺ സാധനങ്ങളും എത്തിച്ചു. 2074 സൈനികർ ഓപ്പറേഷനിൽ പങ്കെടുക്കുന്നു.തിരുവനന്തപുരത്തെയും കൊച്ചിയിലെയും എയർഫോഴ്സ് സ്റ്റേഷനുകൾ ഭക്ഷ്യ വിതരണവും കാര്യക്ഷമമായി നടത്തിവരുന്നു.

Ernakulam
English summary
kerala flood army and airforce for relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X