എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്ലഡ്മാപ്പിംഗ് പാതിവഴിയിൽ: കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശം തിരിച്ചറിയാൻ സംവിധാനമില്ല!!

Google Oneindia Malayalam News

കൊച്ചി: മൺസൂണിന്റെ തുടക്കത്തിൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ കേരളത്തിൽ പലയിടങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങിയതോടെ ഫ്ലഡ് മാപ്പിംഗ് നടത്തമെന്നാണ് വിദഗ്ധ സമിതി മുന്നോട്ടുവെച്ച നിർദേശം. എന്നാൽ വീണ്ടും പ്രളയ സാധ്യത നിലനിൽക്കുമ്പോഴും ഈ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല.

പ്രവാസികള്‍ കാത്തിരുന്ന ഉത്തരവ് വന്നു; ജോലി മാറാന്‍ ഇനി എന്‍ഒസി വേണ്ട, ആവശ്യമുള്ള രേഖ ഇതാണ്...പ്രവാസികള്‍ കാത്തിരുന്ന ഉത്തരവ് വന്നു; ജോലി മാറാന്‍ ഇനി എന്‍ഒസി വേണ്ട, ആവശ്യമുള്ള രേഖ ഇതാണ്...

2018ലെ പ്രളയത്തിന് ശേഷം ആരംഭിച്ച ഫ്ലഡ് മാപ്പിംഗിന്റെ രണ്ടാംഘട്ടം ഇതുരവരെയും പൂർത്തിയായിട്ടില്ല എന്നതാണ് ഇവിടെ ഓർക്കേണ്ട കാര്യം. കഴിഞ്ഞ വർഷം പ്രളയത്തിനിടെ വെള്ളം കയറിയ പ്രദേശങ്ങൾ കണ്ടെത്തി വരുന്ന മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതൽ എന്തെല്ലാമാണെന്ന് ജനങ്ങൾക്ക് അറിയിച്ച് നൽകണമെന്നായിരുന്നു. കേരളത്തിൽ ഇത്തവണ അതികാലവർഷമാണ് ഉണ്ടാകുകയെന്നും പ്രളയത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു.

kerala-rain-flood-1

കഴിഞ്ഞ തവണ വെള്ളപ്പൊക്കമുണ്ടായപ്പോൾ ജനങ്ങൾ അടയാളപ്പെടുത്തി വെച്ചത് മാത്രമേ വെള്ളപ്പൊക്കത്തിന്റെ അളവുകോലായി നിലവിലുള്ളൂ. എന്നാൽ ഫ്ലഡ് മാപ്പിംഗ് നടത്തിയെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ജനങ്ങൾക്ക് പ്രളയം സംബന്ധിച്ച് ഒരു തരത്തിലുമുള്ള നിർദേശങ്ങളും ഇതുവരെയും ലഭിച്ചിട്ടുമില്ല. ഇതിനെല്ലാം പുറമേ അണക്കെട്ടുകളുടെ ജലസംഭരണ ശേഷിയിൽ പ്രളയജലം സംഭരിക്കുന്നതിനായി റൂൾ കർവുകൾ രൂപീകരിക്കാനും വിദഗ്ധ സമിതി നിർദേശിച്ചിരുന്നു.

മഴയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെയും അണക്കെട്ടുകളിൽ ആവശ്യത്തിനുള്ള വെള്ളത്തിന്റെയും കണക്കുകൾ മുൻകൂട്ടി കണക്കാക്കിയാണ് റൂൾകർവുകൾ തയ്യാറാക്കുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതോടെ ഷട്ടറുകൾ തുറക്കുന്നതിന് മുമ്പായി ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനുള്ള സമയം ഉറപ്പാക്കുന്ന തരത്തിൽ പ്രോട്ടോക്കോൾ തയ്യാറാക്കാനും നിർദേശിച്ചിരുന്നു.

പ്രളയത്തിന് മുന്നോടിയായി ഫ്ലഡ് മാപ്പിംഗ് നടത്തി ഹോട്ട്സ്പോട്ടുകൾ അടയാളപ്പെടുത്തി വെയ്ക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമേ പ്രളയം ഉണ്ടാകുന്ന സാഹചര്യത്തിൽ തുടർപ്രവർത്തനങ്ങൾ സാധ്യമാകൂ. കഴിഞ്ഞ തവണ പ്രളയം ഏറ്റവുമധികം ബാധിക്കപ്പെട്ട പമ്പ, മീനച്ചിലാർ, അച്ചൻകോവിലാർ, മണിമല, മൂവാറ്റുപുഴ, ചാലക്കുടി പെരിയാർ എന്നീ പുഴകളിൽ വെള്ളപ്പൊക്കം പ്രവചിക്കുന്നതിനുള്ള സംവിധാനം ആരംഭിക്കുന്നതിന് നടപടി തുടങ്ങിയിരുന്നു. എന്നാൽ ഇത് പൂർത്തിയായിട്ടില്ല.

Ernakulam
English summary
Kerala flood mapping in half way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X