Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: അവശ്യ സാധനങ്ങൾ കിട്ടാനില്ല, കൊച്ചിയില്‍ അമിത വില ഈടാക്കിയ വ്യാപാരികൾ പിടിയിൽ

കൊ​ച്ചി: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്കു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​മി​ത വി​ല ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.​ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പൂ​ഴ്ത്തി വ​ച്ച ഒ​ൻ​പ​തു ചാ​ക്ക് അ​രി പി​ടി​ച്ചെ​ടു​ത്തു.

തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ളെ​ജി​നും പൊ​ലീ​സ് സ്റ്റേ​ഷ​നും സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ടു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലാ​ണ് അ​രി​ക്കും പ​ഞ്ച​സാ​ര​യ്ക്കു അ​മി​ത വി​ല ഈ​ടാ​ക്കി​യ​ത്. ര​ണ്ടും ഒ​രാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളാ​ണ്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ഷാ​മ​മു​ണ്ടെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്നു രാ​വി​ലെ മു​ത​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണു വി​ല​യെ ചൊ​ല്ലി ത​ർ​ക്ക​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യ​ത്. തു​ട​ർ​ന്നു തൃ​ക്കാ​ക്ക​ര പൊ​ലീ​സും ഹെ​ൽ​ത്ത് അ​ധി​കൃ​ത​രും പൊ​തു​വി​ത​ര​ണ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി. തു​ട​ർ​ന്നാ​ണു ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​രി പി​ടി​ച്ച​ത്. ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു.

ministercamp

പ്രളയ ബാധിത പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമാകുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മാത്രമാണ് നിലവിൽ ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കൃത്യമായി എത്തുന്നുള്ളൂ. പറവൂരിലും ആലുവയിലും കാലടിയിലും എല്ലാം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പോലും ഒറ്റപ്പെട്ടുകിടക്കുകയാണ്. വെള്ളമിറങ്ങി തുടങ്ങിയ കാലടിയിലും പെരുമ്പാവൂരും സ്ഥിതി മോശമായി തന്നെ തുടരുകയാണ്. പലരും വീട്ടിലേക്ക് മടങ്ങിയെങ്കിലും കറന്‍റുള്‍പ്പെടെയുള്ള ഇപ്പോഴുമില്ല. വീട് പൂര്‍ണ്ണമായും മുങ്ങിയതിനാല്‍ വൈദ്യുതി കിട്ടണമെങ്കില്‍ അറ്റക്കുറ്റപണികള്‍ നടത്തേണ്ട അവസ്ഥയാണ്. ഇതുകൂടാതെ വീട് മുഴുവന്‍ ചെളിയായതും ജനങ്ങളെ വലക്കുകയാണ്. ഇതുമൂലം പലരും ക്യാമ്പുകളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നുണ്ട്. കടകളില്‍ വെള്ളം കയറിയതിനാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമമാണ് ഇവര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. കാലടിയിലും പറവൂരും വൈപ്പിനിലും ആലുവയിലും ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അരിയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. വീടുകളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും നശിച്ചുപോയി. വെള്ളംകയറി ഭൂരിഭാം പേരുടേയും വാഹനങ്ങളും നശിച്ചുപോയി.

അതേസമയം മഴ മാറിനിന്നതിനൊപ്പം അണക്കെട്ടുകളില്‍നിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് കുറഞ്ഞു. ഇടമലയാര്‍, ഇടുക്കി, ചെറുതോണി, ഭൂതത്താന്‍കെട്ട് അണക്കെട്ടുകളില്‍നിന്നുള്ള നീരൊഴുക്കു കുറഞ്ഞതാണ് പെരിയാറിലെ ജലനിരപ്പ് കുറയാന്‍ കാരണം. രാവിലെ ശക്തമായ മഴ പെയ്‌തെങ്കിലും ഉച്ചയോടെയത് ശമിച്ചിരുന്നു. അതും അളവില്‍ കാര്യമായ കുറവുണ്ടാക്കി. പെരിയാറിലെ ജലനിരപ്പ് താഴന്നത് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ് മാര്‍ഗം നിരവധി പ്രളയബാധിതരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+