എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കരൻ എന്‍ഐഎ ഓഫീസില്‍ നിന്ന് മടങ്ങി, നാളെയും തുടരും

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ചോദ്യം ചെയ്യലിന് ശേഷം എന്‍ഐഎ ഓഫീസില്‍ നിന്ന് മടങ്ങി. ഇന്ന് രാവിലെ 9.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറില്‍ പിന്നിട്ടു. ശിവശങ്കരനോട് നാളെയും ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ എന്‍ഐഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി ശിവശങ്കരന്‍ എത്തിച്ചേരുകായിരുന്നു.

 സ്വര്‍ണ്ണക്കടത്തല്ല, സ്വപ്ന സുരേഷിനെതിരായ മറ്റൊരു കേസിലും ശിവശങ്കര്‍ പ്രതിയായേക്കും,കുരുക്ക് മുറുകി സ്വര്‍ണ്ണക്കടത്തല്ല, സ്വപ്ന സുരേഷിനെതിരായ മറ്റൊരു കേസിലും ശിവശങ്കര്‍ പ്രതിയായേക്കും,കുരുക്ക് മുറുകി

m sivasankaran

തൃശൂരില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കം വഴി, 46 പേര്‍ക്ക് രോഗമുക്തിതൃശൂരില്‍ ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 26 പേര്‍ക്ക് സമ്പര്‍ക്കം വഴി, 46 പേര്‍ക്ക് രോഗമുക്തി

ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. 56 ഓളം ചോദ്യങ്ങള്‍ എന്‍ഐഎ ശിവശങ്കരനോട് ചോദിക്കാനായി തയ്യാറാക്കിയെന്നാണ് വിവരം.

അതേസമയം, കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവശങ്കറിനെ രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ തവണ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുവെന്നായിരുന്നു അഭ്യൂഹങ്ങള്‍. കേസില്‍ പ്രതിപട്ടികയിലുള്ള സ്വപ്ന സുരേഷും സരിത്തുമായി സൗഹൃദത്തിനപ്പുറം ഒരു പരിചയവും ഇല്ലെന്നും ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നുമായിരുന്നു ശിവശങ്കര്‍ എന്‍ഐഎ മൊഴി നല്‍കിയത്. കസ്റ്റംസ് ചോദ്യം ചെയ്യലിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു.

സ്വപ്ന സുരേഷാണ് സരിത്തിനെ പരിചയപ്പെടുത്തിയതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു തീരുമാനം. 23 നായിരുന്നു ശിവശങ്കറിനെ നേരത്തെ എന്‍ഐഎ ചേദ്യം ചെയ്തത്. അഞ്ച് മണിക്കൂര്‍ നീണ്ട് ചോദ്യം ചെയ്യലിന് ശേഷമായിരുന്നു വിട്ടയച്ചത്. ആദ്യ ചോദ്യം ചെയ്യലില്‍ പൂജപ്പുരയിലുള്ള ശിവശങ്കറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയത്. സെക്രട്ടറിയേറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻകൊവിഡ് ടെസ്റ്റുകൾ കുറവെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഐസക്; മറുപടിയുമായി വിഡി സതീശൻ

 ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിഹാറില്‍ ബിജെപി സഖ്യത്തിന് 200 സീറ്റുകള്‍ നഷ്ടപ്പെടും; കോണ്‍ഗ്രസ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിഹാറില്‍ ബിജെപി സഖ്യത്തിന് 200 സീറ്റുകള്‍ നഷ്ടപ്പെടും; കോണ്‍ഗ്രസ്

രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!രാജസ്ഥാനിൽ പുതിയ വഴിത്തിരിവ്! നിയമസഭ വിളിക്കാമെന്ന് ഗവർണർ, ഗെഹ്ലോട്ടിന് മുന്നിൽ 3 കണ്ടീഷൻ!

Ernakulam
English summary
Kerala Gold Smuggling Case; After questioning, M Sivasankaran returned from the NIA office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X