എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വർണ്ണക്കടത്ത് കേസിൽ പ്രധാന മൊഴി രേഖകളിലില്ലെന്ന് കോടതി: കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്തിന്?

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ നിർണ്ണായക മൊഴി കേസ് രേഖകകളില്ലെന്ന് കോടതി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച മൊഴി സംബന്ധിച്ചാണ് കോടതി പരാതി ഉന്നയിച്ചിട്ടുള്ളത്. ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമർശം. ശിവശങ്കർ ഇത്തരത്തിൽ മൊഴി നൽകിയെന്നാണ് എൻഫോഴ്സ്മെന്റ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചത്. 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതി ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്.

കോട്ടയത്ത് 427 പേർക്ക് കൊവിഡ്: 501 പേർക്ക് രോഗമുക്തി, സമ്പർക്ക വ്യാപനം രൂക്ഷം കോട്ടയത്ത് 427 പേർക്ക് കൊവിഡ്: 501 പേർക്ക് രോഗമുക്തി, സമ്പർക്ക വ്യാപനം രൂക്ഷം

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ സംഭവത്തെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് നേരത്തെ സ്വപ്ന സുരേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇയാൾ വിളിച്ചെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുള്ളത് സ്വർണ്ണം ഉൾപ്പെട്ട ബാഗുകൾ വിട്ടുനൽകുന്നതിന് വേണ്ടിയാണോ എന്ന് കണ്ടെത്തുന്നതിനായി കേസിൽ തുടരന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

 itgold-1594924789

ചൊവ്വാഴ്ച വൈകിട്ടോടെയാണ് എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എം ശിവശങ്കര്‍ കഴിഞ്ഞ ദിവസം രേഖമൂലം കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. രാഷ്ട്രീയ നീക്കങ്ങളുടെ ഇരയാണ് താന്‍ എന്നാണ് ശിവശങ്കർ ഉന്നയിക്കുന്ന വാദം.

Recommended Video

cmsvideo
Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar

Ernakulam
English summary
Kerala Gold Smuggling case: Court seeks details of statement given by M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X