Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ: വാദമുന്നയിച്ച് ശിവശങ്കറിന്റെ അഭിഭാഷകൻ

കൊച്ചി: എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതിയിൽ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയിരുന്ന സംഭവം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെ നിർണ്ണായക മൊഴി പുറത്തുവന്ന് കഴിഞ്ഞ ദിവസമാണ്. ഇതോടെ കേസുമായി വിവാദങ്ങൾ കൊഴുക്കുകയാണ്.

എല്ലാം അറിഞ്ഞുകൊണ്ട്

എല്ലാം അറിഞ്ഞുകൊണ്ട്

അനധികൃത വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറാണെന്ന സ്വപ്നയുടെ മൊഴി തള്ളി ശിവശങ്കറിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യം സ്വപ്നയുടെ മൊഴി മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. കള്ളക്കടത്ത് വഴിയുള്ള വരുമാനമാണെന്ന അറിവോടെയാണ് ശിവശങ്കർ സ്വപ്നയെ സഹായിച്ചിട്ടുള്ളതെന്ന് പ്രഥമദൃഷ്ട്യാമനസ്സിലാകുന്നുണ്ടെന്നും കോടതി ഇക്കാര്യത്തിൽ പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് മൊഴി നൽകിയിട്ടുള്ളതെന്നും എറണാകുളം സെഷൻസ് കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

 മാനസിക സമ്മർദ്ദം മൂലം

മാനസിക സമ്മർദ്ദം മൂലം

സ്വർണ്ണക്കടത്തിനുള്ള ഗൂഢാലോചന ആരംഭിക്കുന്നത് 2019ലാണ്. 2018 ആഗസ്റ്റിൽ തന്നെ ലോക്കർ ആരംഭിച്ചിരുന്നുവെന്നും ശിവശങ്കറിനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. അതേ സമയം കഴിഞ്ഞ നാല് മാസമായി കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്ന മാനസിക സമ്മർദ്ദം മൂലമായിരിക്കാമെന്ന വാദവും ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ പ്രതികരിച്ച കോടതി ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു.

കൃത്യമായ തെളിവില്ലെന്ന്

കൃത്യമായ തെളിവില്ലെന്ന്

കൃത്യമായ തെളിവുകളില്ലാതെയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തിട്ടുള്ളതെ്. മൂന്ന് കേന്ദ്ര ഏജൻസികളുടെയും കണ്ടെത്തൽ മൂന്ന് തരത്തിലുള്ളതാണ്. ഇതിൽത്തന്നെ എൻഫോഴ്സ്മെന്റിന്റെയും ഇഡിയുടേയും കണ്ടെത്തലുകളിൽ വൈരുധ്യമുണ്ടെന്നും പ്രതികളുടെ മൊഴി മാത്രം അടിസ്ഥാനമാക്കി മാത്രമാണ് ശിവശങ്കറിനെതിരെയുള്ള തെളിവുകളെന്നും അദ്ദേഹം വാദിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തെന്ന ആശയം മുന്നോട്ടുവെച്ചിട്ടുള്ളത് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സന്ദീപുമാണ്, ശിവശങ്കറല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. വിമാനത്താവളത്തിൽ ഭക്ഷ്യവസ്തുക്കൾ തടഞ്ഞുവെച്ചപ്പോൾ ശിവശങ്കർ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയാണ് വിളിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

 ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ്?

ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസ്?

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെയാണെന്ന ആരോപണമാണ് ശിവശങ്കറിന്റെ അഭിഭാഷകൻ ഉന്നയിക്കുന്ന വാദം. സ്വപ്ന സുരേഷും ശിവശങ്കറുമായി നടത്തിയിട്ടുള്ള വാട്സ്ആപ്പ് ചാറ്റിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ എൻഫോഴ്സ്മെന്റ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും ഇഡിയുടെ അഭ്യർത്ഥന മാനിച്ച് ഒരു ദിവസത്തേയ്ക്ക് ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇത് അവസാനിച്ചതോടെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+