എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി: പരാതിക്കാരിക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി

Google Oneindia Malayalam News

കൊച്ചി: ആരോഗ്യപ്രവർത്തകനെതിരെ വ്യാജ പരാതി ഉന്നയിച്ച സ്ത്രീക്കെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം. കൊവിഡില്ലെന്ന സർട്ടിഫിക്കറ്റിന്റെ പേരിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാജി വ്യാജമാണെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയതിന് ഒരു സ്ത്രീക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി തിങ്കളാഴ്ച പോലീസിന് നിർദേശം നൽകിയിട്ടുള്ളത്.

ബിഗ് ബോസിൽ എലിമിനേഷൻ ചൂട്, പുറത്താകാൻ സാധ്യത ഉളളവരുടെ പട്ടികയായി, 8 പേരിലൊരാൾബിഗ് ബോസിൽ എലിമിനേഷൻ ചൂട്, പുറത്താകാൻ സാധ്യത ഉളളവരുടെ പട്ടികയായി, 8 പേരിലൊരാൾ

ഇരുവരും തമ്മിൽ ഇടപെടലുകള്‍ നടത്തിയിട്ടുള്ളതെന്നാണ് സാഹചര്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ട് പരാതിക്കാരിക്കെതിരെ നിയമപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയുടെ മുൻ നിർദേശം അനുസരിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 uhuivfe-16

അതേ സമയം കൊവിഡ് കാലത്ത് രാപകലില്ലാതെ പ്രവർത്തകർത്തിച്ച ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കെതിരായ പീഡനക്കേസെന്നും കോടതി വിലയിരുത്തി. സ്ത്രീ പരാതി ഉന്നയിച്ചതോടെ ഉദ്യോഗസ്ഥൻ 77 ദിവസമാണ് കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്. ഇതോടെ പരാതിക്കെതിരായ അന്വേഷണം കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദേശിച്ചിട്ടുണ്ട്.

എന്നാൽ ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതെന്ന് പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചത്. ലൈംഗിക ബന്ധം നടന്നത് പരസ്പര സമ്മതത്തോടെയായിരുന്നുവെന്നും അവർ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥന് ജാമ്യം അനുവദിച്ചിരുന്നു. യുവതി നൽകിയ പരാജി വ്യാജമാണെങ്കിൽ അതിന്റെ ഉത്തരവാദികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുകയായിരുന്നു.

യുവതി ക്വാറന്റീനില്‍ കഴിയവെ പീഡിപ്പിക്കപ്പെട്ടുവെന്ന്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോലീസ്‌ കേസെടുത്തത്. തുടർന്ന് അറസ്‌റ്റ്‌ അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. കോവിഡ്‌ പരിശോധന സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡിപ്പിക്കപ്പെട്ടതെന്നാണ്‌ യുവതി പോലീസിന്‌ മൊഴി നല്‍കിയത്‌. ആരോഗ്യപ്രവര്‍ത്തകന്റെ ഭരതന്നൂരിലെ വീട്ടിലെവെച്ച്‌ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Ernakulam
English summary
kerala high court directs to take legal actions on woman over fake complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X