India
 • search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാരിറ്റി യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങുന്നത്?; ക്രൌഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ ന

Google Oneindia Malayalam News

കൊച്ചി: ചാരിറ്റിയുടെ പേരിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സർക്കാർ നിരീക്ഷണം ആവശ്യമെന്ന് ഹൈക്കോടതി. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതേ സമയം ക്രൌഡ് ഫണ്ടിംഗിനായി അഭ്യർത്ഥിക്കുന്ന ചാരിറ്റി യുട്യൂബർമാർ പണം നിക്ഷേപിക്കുന്നതിനായി സ്വന്തം അക്കൌണ്ട് നമ്പർ നൽകുന്നതിനെയും കോടതി ചോദ്യം ചെയ്തിട്ടുണ്ട്. ചികിത്സയ്ക്ക് ആവശ്യമായതിനേക്കാൾ അധികം പണം ലഭിക്കുന്ന സാഹചര്യത്തിൽ അതെന്താണ് ചെയ്യുക എന്നത് സംബന്ധിച്ച് തർക്കമുണ്ടായ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

വിവാഹ വേദിയില്‍ തട്ടുപ്പൊളിപ്പന്‍ ഡാന്‍സുമായി പ്രഗ്യാ സിംഗ്, വീഡിയോ വൈറല്‍, ചോദ്യവുമായി കോണ്‍ഗ്രസ്വിവാഹ വേദിയില്‍ തട്ടുപ്പൊളിപ്പന്‍ ഡാന്‍സുമായി പ്രഗ്യാ സിംഗ്, വീഡിയോ വൈറല്‍, ചോദ്യവുമായി കോണ്‍ഗ്രസ്

മലപ്പുറത്ത് സ്പൈനൽ മസ്കുലാർ അസ്ര്ടോഫി രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാരിന്റെ സൌജന്യ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണം. ചാരിറ്റിയുടെ പേരിലുള്ള പണം തട്ടുന്ന വിഷയത്തിലാണ് കോടതി ശ്രദ്ധയൂന്നിയിട്ടുള്ളത്. അവശ്യഘട്ടത്തില്‍ പണം സമാഹരിക്കേണ്ടതായി വരുമ്പോള്‍ പോലും ചാരിറ്റി യൂട്യൂബര്‍മാരെ പോലുള്ളവര്‍ പണം തട്ടിയാൽ അര്‍ഹരായവര്‍ക്ക് പണം ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്വപ്നങ്ങൾക്ക് അതിരുകളുണ്ടോ ? ആദിവാസി വിഭാഗത്തിലെ ആദ്യ ഐഎഎസുകാരി ശ്രീധന്യ സുരേഷ്- നേട്ടത്തിന്റെ കഥയറിയാം

ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിന് കുഴപ്പമില്ലെന്നും എന്നാൽ ഇത്തരത്തില്‍ വരുന്ന പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് സംബന്ധിച്ച് നിരീക്ഷണം വേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ നിരവധി ക്രൗഡ് ഫണ്ടിംഗുകൾ നടക്കുന്നുണ്ടെന്നും അത്തരം ക്രൗഡ് ഫണ്ടിംഗ് നടക്കുന്നത് സത്യസന്ധമായ വഴിയിലൂടെയാണോ എന്ന് ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇതിൽ ഇടപെടണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. വിഷയത്തിൽ കേരള പോലീസ് ഇടപണമെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാനത്ത് ചാരിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും പരാമർശിച്ചു. ക്രൌഡ് ഫണ്ടിംഗിനായി പണം നൽകുന്നവർ പറ്റിക്കപ്പെടാൻ പാടില്ലെന്നും കോടതി പറയുന്നു.

മലപ്പുറത്ത് മസ്കുലാർ അസ്ട്രോഫി ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിനുള്ള പണം ഇത്തരത്തിൽ ക്രൌഡ് ഫണ്ടിംഗിലൂടെയാണ് പിരിച്ചുനൽകിയത്. മരുന്നിന്റെ ഒരു ഡോസിന്റെ വില 18 കോടി രൂപയാണ്. ഈ സാഹചര്യത്തിൽ മകന്റെ ചികിത്സ ഉറപ്പാക്കുന്നതിനായി മുഹമ്മദിന്റെ പിതാവ് സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നും 18 കോടി സമാഹരിച്ച് ചികിത്സയ്ക്കുള്ള പണം കൈമാറിയത്.

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അടുത്തകാലത്തായി വലിയതോതിൽ വർധിച്ചു: എ വിജയരാഘവന്‍രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അടുത്തകാലത്തായി വലിയതോതിൽ വർധിച്ചു: എ വിജയരാഘവന്‍

ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്

cmsvideo
  ഫിറോസിനെ പേടിച്ച് ഒളിവിലാണ് ,വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ
  Ernakulam
  English summary
  Kerala high court's observation about Crowdfunding charity activities in the state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X