ഭാര്യയ്ക്ക് ഭക്ഷണം പാകം ചെയ്യാനറിയില്ല, വിവാഹ മോചനം തേടി ഭർത്താവ് ; കാരണം മതിയാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഭാര്യയ്ക്ക് ഭക്ഷണം പാകം ചെയ്യാനറിയില്ലെന്ന കാരണം കൊണ്ട് വിവാഹ മോചനം നൽകാനാവില്ലെന്ന് കാട്ടി ഹൈക്കോടതി. വിധിയ്ക്ക് സമാന സാഹചര്യത്തിൽ ഭാര്യയ്ക്ക് ഭക്ഷണം ചെയ്യാനറിയില്ലെന്ന് കാരണം കാട്ടി പരാതിക്കാരൻ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവാവിന്റെ ഹർജി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിന് മുൻപ് കുടുംബ കോടതിയിൽ യുവാവ് വിവാഹ മോചനത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ഹർജി അംഗീകരിക്കാത്ത കുടുംബ കോടതി ഉത്തരവിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തൃശൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചാണ് പരാതിക്കാരന്റെ ഹർജി തള്ളിയത്.

ഭാര്യയ്ക്ക് പാചകം ചെയ്യാനാറിയില്ലെന്ന പ്രധാന കാരണമാണ് യുവാവ് കോടതിയിൽ ഉന്നയിച്ചതെങ്കിലും മറ്റു പല കാരണങ്ങളും ചൂണ്ടിക്കാട്ടി. ഭാര്യ തന്റെ ദേഹത്ത് തുപ്പിയെന്ന് ഇയാൾ ആരോപിച്ചു. ഇത് കൂടാതെ വിദേശത്ത് ജോലി ചെയ്യുന്ന പരാതിക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് തൊഴിലുടമയ്ക്ക് ഭാര്യ കത്തെഴുതിയതായും ഇയാൾ വാദിച്ചു.
അതേ സമയം തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഭാര്യ ആരോപിച്ചിരുന്നതായും ഇയാൾ വാദിച്ചു. എന്നാൽ ഭർത്താവ് മാനസിക പ്രശ്നങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി ഭാര്യ കോടതിയിൽ പറഞ്ഞു. ഭർത്താവിനോടൊപ്പം നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഭർത്താവിന്റെ തൊഴിലുടമയ്ക്ക് അത്തരത്തിൽ ഒരു കത്തെഴുതിയതെന്നും ഭാര്യ പറഞ്ഞു. വിവാഹ മോചന ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.












Click it and Unblock the Notifications