• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊച്ചിയില്‍ ഹാട്രിക് അടിക്കും; 40 ലേറെ സീറ്റുകളില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ്, വന്‍ വാഗ്ദാനങ്ങളും

കൊച്ചി: ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും വിജയിച്ച കോര്‍പ്പറേഷനില്‍ ഇത്തവണയും വിജയിച്ച് ഹാട്രിക് തികയ്ക്കാന്‍ കഴിയുമെന്നാണ് യുഡിഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. മറുവശത്ത് ഇടത് മുന്നണിക്കും അഭിമാന പോരാട്ടമാണ് കൊച്ചിയില്‍. 1971 മുതല്‍ 2010 വരെ മൂന്ന് പതിറ്റാണ്ട് കൊച്ചി കോര്‍പ്പറേഷനില്‍ ഇടത് ഭരണമായിരുന്നു. ഇത്തവണ ഭരണം തിരികെ പിടിക്കാന്‍ കഴിയുമെന്നാണ് അവരും അവകാശപ്പെടുന്നത്. ഇതോടെ കൊച്ചിയിലെ പോരാട്ടം ഇത്തവണ തീ പാറുമെന്നുറപ്പായി.

വിജയം സുനിശ്ചതം

വിജയം സുനിശ്ചതം

മത്സരം ശക്തമാകുമെങ്കിലും തങ്ങളുടെ വിജയം സുനിശ്ചതമാണെന്നാണ് യുഡിഎഫിന്‍റെ അവകാശവാദം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. 40 ലേറെ സീറ്റുകള്‍ നേടി ഇത്തവണ മുന്നണി അധികാരത്തിലേറുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അഭിപ്രയാപ്പെടുന്നത്.

പ്രകടന പത്രിക

പ്രകടന പത്രിക

അധികാരം പിടിക്കാനുറച്ച് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്ന പ്രകടന പത്രികയും മുന്നണി പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടിയാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ദക്ഷിണേന്ത്യയില്‍ കേബിള്‍ കാര്‍ ഉള്ള ആദ്യ നഗരമാക്കി മാറ്റുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

വിനോദ പാത

വിനോദ പാത

കൊച്ചി കായലിനുള്ളിൽ മറൈൻ ഡ്രൈവിൽ നിന്ന് ഒരു കിലോമീറ്റർ ദൂരേയ്ക്ക് പ്രത്യേക വിനോദ പാത നിർമിച്ച് ശിൽപ സമുച്ചയും നിര്‍മ്മിക്കും. നഗരത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി രാജ്യാന്തര നിലവാരത്തില്‍ ഏറ്റവും വലിയ അക്വേറിയം സ്ഥാപിക്കും. മംഗള വനത്തില്‍ കണ്ടല്‍ കാടിനെ നടുവില്‍ പ്രകൃതിയ നോവിക്കാതെ ഒരു മുതല പാര്‍ക്ക് നിര്‍മ്മിക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

കോടതിയുടെ വിമര്‍ശനം

കോടതിയുടെ വിമര്‍ശനം

കൊച്ചിയില്‍ വലിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉണ്ടാകുമെന്നും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. കഴിഞ്ഞ തവണ കോടതിയുടെ വരെ വിമര്‍ശനം കേട്ട വെള്ളക്കെട്ട് പരിഹരിക്കുക എന്നത് തന്നെയാണ് പ്രധാന വാഗ്ദാനം. കൊതുക് നിർമാർജനത്തിനും മാലില്യ പ്രശ്നം പരിഹരിക്കാനുമുള്ള പദ്ധതികള്‍ ഉറപ്പായും ഉണ്ടാകും.

കുടിവെള്ളം

കുടിവെള്ളം

കുടിവെള്ളം സുലഭമായി ലഭ്യമാക്കും. മാലിന്യ നീക്കത്തില്‍ ജിപിഎസ് സംവിധാനങ്ങളോടെയാണ് പദ്ധതി തയ്യാറാക്കുക. യുവാക്കൾക്ക് കൂടിച്ചേരുന്നതിനും ആശയ വിനിമയത്തിനും കലാ കായിക പ്രവർത്തനങ്ങൾക്കും പൊതു ഇടങ്ങൾ നിര്‍മ്മിക്കുന്നതിനൊപ്പം, കൊച്ചി നഗരത്തിലെങ്ങും സമ്പൂര്‍ സൗജന്യ വൈഫൈ, രാത്രി മുഴുവൻ കറങ്ങി നടക്കാൻ നൈറ്റ് ലൈഫ് എന്നിവയും വാഗ്ദാനങ്ങളുടെ പട്ടികയിലുണ്ട്.

37 സീറ്റില്‍

37 സീറ്റില്‍

74 അംഗ കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ 37 സീറ്റില്‍ വിജയിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലെത്തിയത്. 34 സീറ്റുകള്‍ നേടി എല്‍ഡിഎഫ് തൊട്ടുപിന്നിലെത്തിയപ്പോള്‍ ബിജെപിക്ക് 2 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മേയര്‍ സൗമിനി ജയിന്‍റെ ഭരണ കാലയളവില്‍ വലിയ വിവാദങ്ങള്‍ യുഡിഎഫിനെ വലച്ചെങ്കിലും ഇതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവാനാണ് മുന്നണിയുടെ ശ്രമം.

ഇത്തവണ മത്സരിക്കുന്നത്

ഇത്തവണ മത്സരിക്കുന്നത്

ആകെയുള്ള 74 സീറ്റുകളില്‍ 64 ഇടത്തും കോണ്ഗ്രസാണ് ഇത്തവണ മത്സരിക്കുന്നത്. ആറ് സീറ്റുകളാണ് മുസ്ലിം ലീഗിന് വിട്ടു കൊടുത്തിട്ടുള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍എസ്പി ഒരു സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ 48 പേരും പുതുമുഖങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളായി 11 പേരും രംഗത്തുണ്ട്.

ഇടത് പക്ഷത്ത്

ഇടത് പക്ഷത്ത്

മറുവശത്ത് ഇടത് പക്ഷത്ത് 56 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐ എട്ട് സീറ്റില്‍ മത്സരിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എം മൂന്ന് സീറ്റുകളിലും ജനവിധി തേടുന്നു. എന്‍സിപിക്കും ജനതാദള്‍ എസിനും രണ്ട് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. കോൺ​ഗ്രസ് എസ്, സിപിഐഎംഎൽ റെഡ് ഫ്ലാ​ഗ്, ഐഎൻഎൽ എന്നീ പാ‍ർട്ടികൾ ഒരോ സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന അനില്‍ കുമാര്‍ എളമക്കര നോര്‍ത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
  Ernakulam

  English summary
  kerala local body election 2020; UDF to win more than 40 seats in Kochi Corporation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X