തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാ കണ്ണുകളും കൊച്ചി കോർപ്പറേഷനിലേക്ക്, ജനവിധി എൽഡിഎഫിനൊപ്പമോ യുഡിഎഫിനൊപ്പമോ?
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ഇന്ന് അഞ്ച് ജില്ലകളിലായി വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഈ വോട്ടെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ ഉറ്റുനോക്കുന്നത് കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിനെയാണ്. 30 വർഷം തുടർച്ചയായി എൽഡിഎഫ് ഭരിച്ച കോർപ്പറേഷൻ കഴിഞ്ഞ പത്ത് വർഷമായി ഭരിക്കുന്നത് യുഡിഎഫാണ്. പത്ത് വർഷത്തിന് ശേഷം കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാൽ മൂന്നാം തവണയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേഷനാണ് കൊച്ചി. അതുകൊണ്ട് തന്നെ കൊച്ചി കോർപ്പറേഷൻ ഭരണം വളരെ പ്രാധാന്യമേറിയതുമാണ്. കൊച്ചി കോർപ്പറേഷനിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നത് കൊണ്ട് തന്നെ പഴയ കൌൺസിലർമാരെയെല്ലാം മാറ്റി പുതിയ സ്ഥാനാർത്ഥികളുമായാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയിട്ടുള്ളത്. ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. വെള്ളക്കെട്ട്, മാലിന്യനിർമാർജ്ജനം, കൊതുകുനിവാരണം, തുടങ്ങിയ പ്രശ്നങ്ങളാണ് ജനങ്ങളെ കോർപ്പറേഷനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.
Recommended Video


457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടിംഗ് നടക്കുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മൂന്ന് മണിവരെ സാധാരണ രീതിയിലും മൂന്ന് മണിക്ക് ശേഷം കൊവിഡ് ബാധിച്ചവർക്കും വോട്ട് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.












Click it and Unblock the Notifications