തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു, പ്രതിഷേധം ശക്തം
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നഗരസഭയിലെ 16ാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി സലിം ഹാജിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റാണ് സലിം ഹാജി. വാർഡിലെ ജയത്തോടൊപ്പം നഗരസഭയിലെ ഭരണവും പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫിന്റെ പ്രചാരണം. സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കീറി നശിപ്പിച്ച നിലയിലായിരുന്നു ബോർഡുകൾ കണ്ടെത്തിയത്. വാർഡിലെ യുഡിഎഫിന്റെ വിജയം മുന്നിൽക്കണ്ട് എതിർകക്ഷികളാണ് ബോർഡുകൾ നശിപ്പിച്ചതെന്നാണ് പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്.

ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സലിം ഹാജിയുടെ നേതൃത്വത്തിൽ വാർഡിൽ ഉടനീളം പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. കെപിസിസി നിർവാഹക സമിതി അംഗം മുഹമ്മദ് ബഷീറാണ് ജാഥ ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications