Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയവന പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നശിപ്പിച്ചു, ആരോപണമുന്നയിച്ച് നേതാക്കൾ

കൊച്ചി: എറണാകുളത്ത് ആയവന പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിക്കുന്നതായി പരാതി. ബോർഡുകൾ നശിപ്പിച്ചതിനെതിരെ എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിക്കപ്പെട്ടിരുന്നു. പഞ്ചായത്തിലെ മൂന്നാം വാർഡിൽ പാറത്താഴം ഭാഗത്താണ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി ഉയർന്നിട്ടുള്ളത്.

സ്ഥാനാർത്ഥിയുടെ വിജയസാധ്യത മുന്നിൽക്കണ്ട് അസഹിഷ്ണുക്കളായ എതിർപാർട്ടിക്കാർ ബോർഡുകൾ തകർത്തുവെന്നാണ് എൻഡിഎ നേതാക്കൾ ഉന്നയിക്കുന്ന ആരോപണം. തിരഞ്ഞെടുപ്പിനായി പാർട്ടി പ്രവർത്തകർ കയ്യിൽ നിന്ന് പണം ചെലവഴിച്ച് സ്ഥാപിക്കുന്ന ബോർഡുകൾ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഇത്തരം പ്രവണതകൾ തിരഞ്ഞെടുപ്പിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും എൻഡിഎ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

1-bjpflag-26-14

അതേസമയം ഈ നീക്കം സമൂഹത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചേർന്ന പ്രതിഷേധ യോഗത്തിൽ ബോർഡുകൾ തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എൻഡിഎ കൺവീനറും ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+