എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക റെഡി, സൌമിനി ജയിന് സീറ്റില്ല!!

Google Oneindia Malayalam News

കൊച്ചി: കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ ധാരണയായി. കൊച്ചി കോർപ്പറേഷൻ മേയറായി അധികാരത്തിലിരിക്കുന്ന സൌമിനി ജയിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. സീറ്റ് വിഭജനത്തിലെ ധാരണ അനുസരിച്ച് 63 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുക. ആറ് സീറ്റുകളിൽ മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നാല് സീറ്റുകളിലുമാണ് മത്സരിക്കുക. ഡിസിസി പ്രസിഡന്റ്
ടിജി വിനോദാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

തൃത്താലയില്‍ ഇത്തവണ പൊടിപാറും; ബല്‍റാമിനെതിരെ എംബി രാജേഷോ? ചുവപ്പുകോട്ട തിരിച്ചുപിടിക്കുമോതൃത്താലയില്‍ ഇത്തവണ പൊടിപാറും; ബല്‍റാമിനെതിരെ എംബി രാജേഷോ? ചുവപ്പുകോട്ട തിരിച്ചുപിടിക്കുമോ

പട്ടിക പുറത്ത്

പട്ടിക പുറത്ത്

ദീപ്തി മേരി വർഗ്ഗീസ്, ജിസിഡിഎ ചെയർമാനായിരുന്ന എൻ വേണുഗോപാൽ, കെ ആർ പ്രേംകുമാർ, പിഡി മാർട്ടിൻ തുടങ്ങിയവർ. അതേ സമയം മുസ്ലിം ലീഗ് വിട്ടുനൽകിയിട്ടുള്ള ഒരു സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.

 48 പുതുമുഖങ്ങൾ

48 പുതുമുഖങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിലെ 48 പേരും പുതുമുഖങ്ങളാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ഇതിനോടകം തന്നെ ആരോപണമുയർന്നിട്ടുണ്ട്. പുതിയ സ്ഥാനാർത്ഥി പട്ടികയിൽ ഒമ്പത് സിറ്റിംഗ് കൌൺസിലർമാരും മുൻ കൌൺസിലർമാരായിരുന്ന പത്ത് പേരും ഇടം നേടിയിട്ടുണ്ട്.

മത്സരിപ്പിക്കില്ലെന്ന് തീരുമാനം?

മത്സരിപ്പിക്കില്ലെന്ന് തീരുമാനം?

നിലവിലെ കൊച്ചി നഗരസഭാ മേയറായിരുന്ന സൌമിനി ജെയിൻ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നതായി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ പ്രസിഡന്റ്
ടിജി വിനോദ് തന്നെ വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തിൽ വിവാദങ്ങളിലേക്ക് താനില്ലെന്ന നിലപാട് നേരത്തെ സൌമിനി ജെയിനും വ്യക്തമാക്കിയിരുന്നു. ഇത്തവണ സൌമിനി ജെയിന് സീറ്റ് നൽകുന്ന വിഷയം പരിഗണനയിലില്ലെന്ന നിലപാടാണ് കോൺഗ്രസ് ജില്ലാ നേതൃത്വവും സ്വീകരിച്ചത്.

 സ്ഥാനമാറ്റത്തിൽ വിവാദം

സ്ഥാനമാറ്റത്തിൽ വിവാദം


കൊച്ചി മേയർ സ്ഥാനം രണ്ടര വർഷത്തിന് ശേഷം മാറുമെന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഉണ്ടായിരുന്നു. രണ്ടരവർഷത്തെ ഭരണം പൂർത്തിയായ ശേഷം ഇതിന് തയ്യാറാവാത്തത് കൊച്ചി നഗരസഭയിൽ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാത്ത കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ പ്രതികരിച്ചത് കോർപ്പറേഷനിൽ തുടർഭരണം ലഭിക്കുന്നതിന് വേണ്ടി എല്ലാവരും ഒരുമിച്ച് ഇറങ്ങുമെന്നാണ്.

Ernakulam
English summary
Kerala Local Body Election: Congress announces list of candidates, 48 new faces included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X