തദ്ദേശ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നവർക്ക് സ്വർണ്ണ നാണയം സമ്മാനം
കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നവർക്ക് നാണയം നൽകുമെന്ന് പ്രഖ്യാപനം. എറണാകുളം ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക. പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലെ ഫലം പ്രഖ്യാപിക്കുന്നവർക്കാണ് 'എന്റെ കട' സ്വർണ്ണനാണയം സമ്മാനമായി നൽകുക.
കൊവിഡ് വ്യാപനത്തിനിടെ 50 രൂപയ്ക്ക് ബിരിയാണിയും അഞ്ച് രൂപയ്ക്ക് പലഹാരങ്ങളുമായി കച്ചവടം ആരംഭിച്ച് ജനശ്രദ്ധപിടിച്ചുപറ്റിയ കടയാണ് എന്റെ കട. പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇതോടെ മുൻകൂട്ടി പ്രവചിക്കേണ്ടത്.

ഓരോ പഞ്ചായത്തിലെയും ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്നവർക്കും സ്വർണ്ണനാണയം സമ്മാനമായി നൽകും. എന്നാൽ കൃത്യമായി പ്രവചിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാൽ വിജയികളെ നറുക്കിട്ടായിരിക്കും തീരുമാനിക്കുക. പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഒരു വാട്സ്ആപ്പ് നമ്പറും ഇതിനകം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്ന രണ്ട് പഞ്ചായത്തുകളാണ് ഇവരണ്ടും എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ പ്രവചനം അത്ര എളുപ്പമാകില്ല.












Click it and Unblock the Notifications