എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് പായിപ്രയിൽ പോര് കനക്കുന്നു: ഭരണത്തുടർച്ച ലക്ഷ്യമിട്ട് യുഡിഎഫ്

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പാർട്ടി പ്രവർത്തകർക്ക് ആവേശം പകർന്ന് യുഡിഎഫ്. വോട്ട് വിഹിതം വർധിപ്പിച്ച് ഭരണത്തുടർച്ച നേടുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഇതിനായി മത്സരം കടുപ്പിക്കുകയാണ് പാർട്ടി. പായിപ്ര പഞ്ചായത്തിൽ അന്തിമഫലം ആരെത്തുണയ്ക്കുമെന്ന ആകാംഷയിലാണ് മുന്നണികൾ. യുഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ള ഈ പഞ്ചായത്തിൽ വിജയമുറപ്പിച്ചാണ് മത്സരരംഗത്തുള്ളതെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.

ജനങ്ങള്‍ക്കു ദുരിതമായി വെണ്ണക്കര കനാല്‍; മാറ്റം കൊണ്ടുവരുമെന്ന്‌ ഇടതുപക്ഷ സ്ഥാനാര്‍ഥിജനങ്ങള്‍ക്കു ദുരിതമായി വെണ്ണക്കര കനാല്‍; മാറ്റം കൊണ്ടുവരുമെന്ന്‌ ഇടതുപക്ഷ സ്ഥാനാര്‍ഥി

വോട്ട് വിഹിതം വർധിപ്പിച്ച് ഭൂരിപക്ഷം വാർഡുകളിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽ വിജയപ്രതീക്ഷയുയർത്തി എൻഡിഎയും പല മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. മൂന്ന് പാർട്ടികളും അങ്കത്തട്ടിലേക്കിറങ്ങുന്നതോടെ പായിപ്രയിൽ മത്സരം കടുക്കുമെന്നുറപ്പാണ്.

congress-158407

ഭരണത്തുടർച്ച ലക്ഷ്യമിട്ട് പാർട്ടി പ്രവർത്തകരിൽ ആവേശം പകർന്ന് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം. ഐയുഎംഎല്ലിനും കോൺഗ്രസിനും ഏറെ ജനകീയാടിത്തറയുള്ള പഞ്ചായത്ത് കൂടിയാണ് ഇത്. അതിനാൽ വിജയപ്രതീക്ഷയിലാണ് മത്സരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥികളും പറയുന്നു. സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്. പത്രികാ സമർപ്പണവും തുടർനടപടികളും പൂർത്തിയായി ജനവിധിയ്ക്കായി കാത്തിരിക്കുകയാണ് പാർട്ടി നേതാക്കളും ജനങ്ങളും. ജനവിധി ആർക്ക് അനുകൂലമാകുമെന്നാണ് ഇപ്പോൾ അവശേഷിക്കുന്ന ആശങ്ക.

Ernakulam
English summary
Kerala Local Body election: UDF eyes to get Paiypra seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X