എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയിൽ 28 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, നടപടികൾ അതീവ സുരക്ഷയിൽ

Google Oneindia Malayalam News

കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി ജില്ലയിലുള്ളത് 28 കേന്ദ്രങ്ങളെന്ന് ജില്ലാ കളക്ടർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഈ കേന്ദ്രങ്ങളിൽ വോട്ട് എണ്ണൽ നടത്തുന്നതെന്നും ഈ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശമെന്നും കളക്ടർ വ്യക്തമാക്കി.

മലപ്പുറത്ത് പ്രമുഖര്‍ വോട്ട് ചെയ്ത കേന്ദ്രങ്ങള്‍... വലിയ വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍മലപ്പുറത്ത് പ്രമുഖര്‍ വോട്ട് ചെയ്ത കേന്ദ്രങ്ങള്‍... വലിയ വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍

കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിർബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ്.

12-vote-160795

പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും.വോട്ടെണ്ണല്‍ ആരംഭിക്കുന്നത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.

ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകൾ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും എണ്ണുന്നത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും.
വോട്ട് എണ്ണലിന്റെ തലേ ദിവസം വോട്ട് എണ്ണൽ കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. വോട്ട് എണ്ണൽ കേന്ദ്രത്തിനു അകത്തും പുറത്തും ആൾകൂട്ടം അനുവദിക്കില്ല. സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിങ് ഏജന്റിനെ വോട്ട് എണ്ണലിന് ചുമതലപെടുത്താം.

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി - ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ (തൃപ്പൂണിത്തുറ), മുവാറ്റുപുഴ മുൻസിപ്പാലിറ്റി- മുനിസിപ്പൽ ഓഫീസ്, (മുവാറ്റുപുഴ), കോതമംഗലം മുൻസിപ്പാലിറ്റി- ടൗൺ യു.പി.സ്കൂൾ, (കോതമംഗലം), പെരുമ്പാവൂർ മുൻസിപ്പാലിറ്റി- മുനിസിപ്പൽ ലൈബ്രറി, (പെരുമ്പാവൂർ), ആലുവ മുൻസിപ്പാലിറ്റി- ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, ആലുവ, കളമശ്ശേരി മുൻസിപ്പാലിറ്റി- മുനിസിപ്പൽ ടൗൺ ഹാൾ, (കളമശ്ശേരി),( നോർത്ത് പറവൂർ), മുൻസിപ്പാലിറ്റി - ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ , (പറവൂർ), അങ്കമാലി മുൻസിപ്പാലിറ്റി - മുനിസിപ്പൽ ഓഫീസ്, (അങ്കമാലി), ഏലൂർ മുൻസിപ്പാലിറ്റി - ഗാർഡിയൻ ഏയ്ഞ്ചൽസ് ഹൈസ്കൂൾ,( മഞ്ഞുമ്മൽ), തൃക്കാക്കര മുൻസിപ്പാലിറ്റി - മോഡൽ എഞ്ചിനീയറിംഗ് കോളേജ് (തൃക്കാക്കര),

മരട് മുൻസിപ്പാലിറ്റി - ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ (മരട്), പിറവം മുൻസിപ്പാലിറ്റി - എം.കെ.എം ഹൈസ്കൂൾ പിറവം, കൂത്താട്ടുകുളം മുൻസിപ്പാലിറ്റി - മേരിഗിരി പബ്ലിക് സ്കൂൾ ,( കൂത്താട്ടുകുളം), കൊച്ചി കോര്പറേഷൻ -സെൻ്റിനറി ഓഡിറ്റോറിയം, മഹാരാജാസ് കോളേജ്,(എറണാകുളം), പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- ശ്രീനാരായണ എച്ച്.എസ്.എസ് പുല്ലംകുളം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- യു.സി കോളേജ്, (ആലുവ), അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്- ശ്രീ ശങ്കര കോളേജ് (കാലടി), കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്-എം.ജി.എം എച്ച്.എസ്.എസ് കുറുപ്പംപടി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.ജോസഫ് യു.പി സ്കൂള്‍, ചുണങ്ങംവേലിയിലും വോട്ടെണ്ണൽ നടക്കും.

Recommended Video

cmsvideo
ആത്മവിശ്വാസവും വിജയപ്രതീക്ഷയും പങ്കുവെച്ച് നേതാക്കൾ | Oneindia Malayalam

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്- ഭാരത്മാത കോളേജ്, തൃക്കാക്കര, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്- രാമവര്‍മ യൂണിയൻ ഹൈ സ്കൂള്‍, (ചെറായി), പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്- എസ്.എൻ.ഡി.പി ഓഡിറ്റോറിയം & എസ്.ഡി.പി.വൈ എച്ച്.എസ്.എസ് (പള്ളുരുത്തി), മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്- എസ്.എൻ.ഡി.പി എച്ച്. എസ്. എസ് ഉദയംപേരൂർ , വടവുകോട് ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.പീറ്റേഴ്സ് എച്ച്.എസ്.എസ് (കോലഞ്ചേരി), കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്- ബസേലിയസ് പൗലോസ് ഇൻഡോര്‍ സ്റ്റേഡിയം& എം.എ കോളേജ് (കോതമംഗലം), പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്-എം.ടി.എം എച്ച്.എസ്.എസ് പാമ്പാക്കുട), പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്- സെൻറ്.ഫ്രാൻസിസ് അസീസി യു.പി.എസ് അത്താണി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്- നിര്‍മല എച്ച്.എസ്.എസ് മൂവാറ്റുപുഴ എന്നിങ്ങനെ 28 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.

Ernakulam
English summary
Kerala Local Body Elections: 28 Counting centres arranges in Ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X