'വാച്ച് യുവര്‍ നെയ്ബര്‍'; പുതിയ പദ്ധതിയുമായി കേരള പോലീസ്; വിശദമായി അറിയാം
കൊച്ചി: തൊട്ടുത്ത് കുറ്റകൃത്യം നടന്നാൽ പോലും അറിയാത്ത അവസ്ഥയാണിപ്പോൾ. തൊട്ടടുത്ത് വീടുകൾ ഉണ്ടെങ്കിലും അവിടെ ആരാണ് ഉള്ളത് എന്താണ് സംഭവിക്കുന്നത് എന്നൊന്നും നമുക്കറിയില്ല. സ്വകാര്യതയുടെ ഭാഗമായാണ് എല്ലാവരും ഇതിനെ കാണുന്നത്.
അതുകൊണ്ട് മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത അവസ്ഥയാണ്. ഫ്ളാറ്റുകളിലൊക്കെയാണെങ്കിൽ തൊട്ടടുത്ത് താമസിക്കുന്ന ആളുകളുടെ പേര് പോലും അറിയാത്ത അവസ്ഥയാണ്. എന്നാൽ ഇനി ഇക്കാര്യത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാവും..

റെസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് പൊലീസ് നേതൃത്വത്തിൽ 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് പോലീസ്. ഡി.ജി.പി അനിൽകാന്ത് ആണ് ഇക്കാര്യം പറഞ്ഞത്. കുറ്റകൃത്യങ്ങൾ തടയുന്നതിന് ഇത് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
നമ്മുടെ അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസിെൻറ ഭാഗമായാണ് 'വാച്ച് യുവർ നെയ്ബർ' പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ റെസി. അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് ഡി.ജി.പി പറഞ്ഞത്. ഇതിൻറ വിശദാംശങ്ങൾ തയാറാക്കി വരികയാണെന്നും ഉടൻ തന്നെ പ്രായോഗികമാക്കുമെന്നും പറഞ്ഞു.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആൻറി നാർകോട്ടിക് സെല്ലിെൻറ ബോധവത്കരണ പരിപാടികൾ റെസിഡന്റ്സ്. അസോസിയേഷനുകളിൽ കൂടി വ്യാപിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നവർ അതിൽ ഒരെണ്ണം റോഡിലെ കാഴ്ചകൾ പതിയുംവിധം സ്ഥാപിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നും ഡി.ജി.പി പറഞ്ഞു.
സീനിയർ സിറ്റിസൺസിെൻറ ക്ഷേമം ഉറപ്പാക്കുന്നതിനും പൊലീസ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ ഏഴുമിനിറ്റിനകം പ്രതികരണം ഉണ്ടാകും വിധം സംവിധാനം ഒരുക്കി.
2021 റെഗുലേഷൻ ആൻഡ് രജിസ്ട്രേഷൻ ഓഫ് റെസി. അസോസിയേഷൻ ബിൽ ഭേദഗതി ചെയ്ത് എല്ലായിടത്തും റെസി. അസോസിയേഷനുകൾ രൂപവത്കരിക്കുന്നത് ഉറപ്പാക്കുകയും അസോ. പരിധിയിലെ താമസക്കാരെല്ലാം അതിൽ അംഗമായിരിക്കണം എന്ന നിബന്ധന കൊണ്ടുവരികയും വേണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു.
സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ഡി.സി.പി എസ്. ശശിധരൻ, എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, മട്ടാഞ്ചേരി എ.സി.പി അരുൺ കെ.പവിത്രൻ, ഡി.സി.പി അഡ്മിൻ ബിജു ഭാസ്കർ, കമാൻഡൻറ് എസ്. സുരേഷ്, വിവിധ റെസി. അസോസിയേഷനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു..












Click it and Unblock the Notifications