Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃപ്പൂണിത്തുറയിലെ ജനവിധി തുറന്ന മനസോടെ സ്വീകരിക്കുന്നു; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ ബാബുനോട് ഏറ്റ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു. വര്‍ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

m swaraj

കേരളം ചരിത്രം തിരുത്തിക്കുറിച്ചിരിയ്ക്കുന്നു. ഇടതു പക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍.
തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നു. തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു. വര്‍ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകും. സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകളില്ല .

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം, എറണാകുളം ജില്ലയില്‍ സസ്‌പെന്‍സ് നിറഞ്ഞ മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ. എം സ്വരാജ് വിജയം പ്രതീക്ഷിച്ച മണ്ഡലം അവസാന റൗണ്ടോടെ കൈവിടുകയായിരുന്നു. ആര് ജയിക്കുമെന്ന പ്രവചിക്കാനാവാതെ ഫോട്ടോ ഫിനിഷിലേക്കായിരുന്നു മണ്ഡലം പോയത്. സംസ്ഥാനത്ത് ഇടത് മുന്നണി വലിയ നേട്ടം കൈവരിച്ചിട്ടിട്ടും സ്വരാജിനുണ്ടായ തോല്‍വി ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+