Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ തിരഞ്ഞെടുപ്പില്‍ ചലനമുണ്ടാക്കാനാകാതെ ട്വന്റി 20; തദ്ദേശിമായി ഒതുങ്ങി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ യാതൊരുവിധ ചലനങ്ങളും സൃഷ്ടിക്കാനാവാതെ ട്വന്റി 20. മുന്നണികള്‍ക്ക് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ട്വന്റി 20യ്ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. എറണാകുളത്തെ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ച കക്ഷിക്ക് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും ട്വന്റി 20യ്ക്ക് നാലാമത് എത്താനേ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

kerala

കുന്നത്തുനാട്ടില്‍ 42,701, തൃക്കാക്കരയില്‍ 4,300, കൊച്ചിയില്‍ 19,550, കോതമംഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20യ്ക്ക് ലഭിച്ച വോട്ട് നില. ഇതില്‍ കുന്നത്തുനാട്ടില്‍ ചെറിയ വോട്ട് നേടാനായതാണ് ഇവര്‍ക്കുള്ള ഏക ആശ്വാസം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വമ്പന്‍ പ്രചാരണമാണ് ട്വന്റി 20 നടത്തിയത്. ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതിയത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ നാല് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനായത് അവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ജില്ലയില്‍ ട്വന്റി 20യുടെ സാന്നിദ്ധ്യം ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ തൃക്കാരയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച രാഷ്ട്രീയ പ്രധാന്യമൊന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ട്വന്റി 20ക്ക് ലഭിക്കില്ലെന്ന രാഷ്ട്രീ പാഠമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കേരളം കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+