എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ളപെെപ്പ് പൊട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ പരാതി പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കി വാട്ടർ അതോററ്റി

  • By Desk
Google Oneindia Malayalam News

മൂവാററുപുഴ: കുടിവെള്ളപെെപ്പ് പൊട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ പരാതി പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കിയ മൂവാററുപുഴ വാട്ടർ അതോററ്റിയുടെ കാര്യക്ഷമതക്ക്മുന്നിൽ നഗരവാസികൾ നമിക്കുന്നു.മൂവാററുപുഴ പി.ഒ.ജംഗ്ഷനിൽ കെ.എസ്.ടി.പി റോഡ് സെെഡിൽ കുടിവെള്ളപെെപ്പ് പൊട്ടി വെള്ളം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ഒരു വർഷകാലമായി. മെയിൻ പെെപ്പാണ് പൊട്ടിയതെന്നതിനാൽ ലക്ഷകണക്കിന് കുടിവെള്ളമാണ് ഒരു വർഷക്കാലമായി ദിവസേന ഓടയിലേക്ക് ഒഴുകുവാൻ തുടങ്ങിയിട്ട്.

ഇതോടെ കഴിഞ്ഞ ഒരു വർഷമായി ഇൗ മേഖലയിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുകയായിരുന്നു. സമീപത്തെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും വെള്ളം ലഭ്യമാകാതെ വന്നപ്പോൾ നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ ബന്ധപ്പെട്ടവർ ഒഴിഞ്ഞുമാറുകയായിരുന്നു.

waterauthoritypip

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ സജി ചാത്തംകണ്ടം മൂവാററുപുഴ പൗരസമതി പ്രവർത്തകരായ ജിജോപാപ്പാലി, മുസ്ഥഫ കൊല്ലം കുടി എന്നിവരുമായി ബന്ധപ്പെട്ട് വാട്ടർ അതോററ്റി ഉദ്യോഗസ്ഥരെ നേരിൽ കണ്ട് സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൊട്ടിയ പെെപ്പുകൾ നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

കുടിവെള്ളത്തിന്റെ മെയിൻ പെെപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം ഒടയിലൂടെ ഒഴുകി പൊയതിന്റെ നഷ്ടം എങ്ങനെയാണ് വാട്ടർ അതോററ്റി നികത്തുന്നതെന്നചോദ്യമാണ് പൊതുജനങ്ങൾക്കുള്ളതെന്ന് പൊതു പ്രവർത്തകനായ സജി ചോദിക്കുന്നു. ഒരു വർഷക്കാലം സമീപവാസികളുടെ കുടിവെള്ളം ഇല്ലാതാക്കിയതിന് ആരാണ് സമാധാനം പറയുക. ജനങ്ങളൾക്ക് യഥാസമയം കുടിവള്ളം എത്തിച്ചു നൽകുവാൻ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തുന്നത്. വാട്ടർഅതോററ്റിക്ക് സാമ്പത്തിക നഷ്ടവും, നാട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സജി ചാത്തംകണ്ടം ആവശ്യപ്പെട്ടു.

ചിത്രം: മൂവാററുപുഴ പി.ഒ. ജംഗ്ഷനിൽ കുടിവെള്ളപെെപ്പ് പൊട്ടി ശുദ്ധജലം പാഴായിപൊയ്കൊണ്ടിരിക്കുന്നു.

Ernakulam
English summary
kerala water authority solves problesm faces people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X