മൂവാറ്റുപുഴ ടൗണ്‍ വികസനം: 39.25-കോടി രൂപയുടെ പ്രജക്ട് കിഫ്ബി പരിഗണനയില്‍, മൂവാറ്റുപുഴയില്‍ യോഗം!
മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി 39.25-കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണക്കായി സമര്‍പ്പച്ചതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മൂവാറ്റുപുഴയില്‍ വ്യാഴാഴ്ച ഉന്നതതല യോഗം. രാവിലെ 11ന് നഗരരസഭയില്‍ നടക്കുന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫറുള്ള, നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍, എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ്, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് നടക്കുന്നത്. നിലവില്‍ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇടുവരെ നടപ്പിലാക്കിയ പ്രവര്‍ത്തികളുടെ വിലയിരുത്തലും, പണം നല്‍കി ഏറ്റെടുത്ത ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനുമാണ് യോഗം ലക്ഷ്യമിടുന്നത്.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 62-പേരുടെ ഭൂമി പണം നല്‍കി ഏറ്റെടുത്തുകഴിഞ്ഞു. 21-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് കെ.എസ്.ടി.പിയില്‍ നിന്നും 8.90-കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടി കൃമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ബാക്കി വരുന്ന 52-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും, ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം 39.25-കോടി രൂപയുടെ ഡിറ്റേല്‍ഡ് പ്രജക്ട് തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരം പൊതുമരാമത്ത് റോഡ്സ് വിഭാഗം ഡിസൈന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും, മൂവാറ്റുപുഴ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെത്തി ടൗണ്‍ വികസനത്തിന്റെ 39.25-കോടി രൂപയുടെ ഡിറ്റേല്‍ഡ് പ്രൊജക്ട് തയ്യാറാക്കുകയും, കേരള റോഡ്സ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിക്കുകയും, തുടര്‍ന്ന് കിഫ്ബി ബോര്‍ഡിനും സമര്‍പ്പിച്ചു. അടുത്ത കിഫ്ബിയോഗത്തില്‍ അനുമതി ലഭിക്കുമെന്ന പ്രതിക്ഷയിലാണ്. പണം നല്‍കി ഏറ്റെടുത്ത ഭൂമിയിലെ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരത്തിനായി തയ്യാറാക്കിയ ആര്‍.ആര്‍.പാക്കേജും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അംഗീകാരവും ലഭിച്ചു.
ഇതോടൊപ്പം ഗുണഭോക്താക്കളുടെ യോഗവും നടക്കും. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ചിലസിഥലങ്ങളില്‍ ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചറല്‍ പ്രോഡക്ഷന്‍ കമ്മീഷണറുടെ പരിഗണനയിലാണ്.ഇതിനും ഇതോടൊപ്പം അനുമതി ലഭിക്കുമെന്നും ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.












Click it and Unblock the Notifications