എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി, 2.18 കോടി ചിലവ്

Google Oneindia Malayalam News

കൊച്ചി: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നിർവ്വഹിച്ചു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2.I8 കോടി രൂപ മുടക്കിയാണ് നവീകരിച്ചത് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള ഒപി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒപി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒപിയിലും വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒപി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്.

hm

ലാബ് സെന്ററുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒപി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിലവിൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യ ഇൻഷുറൻസ് കൗണ്ടറും സ്കിൻ ഒപിയും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ താലൂക്കാശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്, അത്യാധുനിക രീതിയിലുള്ള ഇന്റൻസീവ് കെയർ യൂണിറ്റ്, ഒഫ്താൽമോളജി തീയറ്റർ, കാഷ്വാലിറ്റി ബ്ലോക്ക്, ഹൈടെക് ലാബ് അടക്കം 17 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

Ernakulam
English summary
KK Shailaja inaugurated new OP Block at Kothamangalam Taluk Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X