എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് ആവേശത്തിനിടെയെറ്റ ആഘാതമായി മാണിയുടെ നിര്യാണം; വിടപറഞ്ഞതും കുട്ടിയമ്മയുടെ കൈപിടിച്ച്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മാണി സാറിന്റെ അവസാന നിമിഷങ്ങൾ ഇങ്ങനെ | Oneindia Malayalam

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ പ്രവർത്തകർക്ക് ആഘാതമായി മാണിസാറിന്റെ വിയോഗം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ അഞ്ചു മുതൽ കെ എം മാണി ലക്ഷോറിൽ ചികിത്സയിലായിരുന്നു. പതിനൊന്നു മണി വരെ ആരോഗ്യനില സാധാരണ നിലയിലായിരുന്നുവെങ്കിലും പിന്നീട് രകത സമ്മർദം താഴുകയായിരുന്നു. ഹ്യദയമിടിപ്പും താഴ്ന്നതോടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ആന്തരീകാവയവങ്ങളുടെ പ്രവർത്തനങ്ങളും താളം തെറ്റി.

<strong>ബിജെപിയുടെ പ്രകടനപത്രികയില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി</strong>ബിജെപിയുടെ പ്രകടനപത്രികയില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങള്‍: എസ് സുധാകര്‍ റെഡ്ഡി

വൈകീട്ട് 4.57 ഓടെ മരണം സ്ഥിരീകരിച്ചു. ഭാര്യ കുട്ടിയമ്മയുടെ കൈ പിടിച്ചു കൊണ്ടാണ് മാണിസാർ വിടപറഞ്ഞത്. മകൻ ജോസ് കെ മണി, മരുമകൾ നിഷ ഉൾപ്പെടെ മക്കളും മരുക്കളും മരണ സമയത്ത് കൂടെയുണ്ടായിരുന്നു. മാണി സാറിന്റെ ആരോഗ്യനില വഷളായെന്ന് അറിഞ്ഞതോടെ തിരഞ്ഞെടുപ്പ് അതേ സമയം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രവർത്തകർ ഉച്ചയോടെ തന്നെ നിരാശയിലായി. ഇതോടെ പ്രവർത്തകരും നേതാക്കളും ആശുപത്രിയിലേക്കെത്തി തുടങ്ങിയിരുന്നു.

KM Mani


മരണം സ്ഥിരീകരിച്ചതോടെ മകൻ ജോസ് കെ മാണി കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങിയതോടെ അണികളിൽ പലരും ദു:ഖം താങ്ങാനാകാതെ വിതുമ്പി. സി എഫ് തോമസ് തുടർന്നുള്ള ചടങ്ങുകളും പൊതുദർശനത്തേയും കുറിച്ച് വിശദീകരിച്ചു. കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂർ ജോസ് കെ മാണിയെ ആശ്ലേഷിച്ചു കൊണ്ടാണ് ദു:ഖം പങ്കുവെച്ചത്. മാണിയുടെ വിയോഗ മറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ആശുപത്രിയിലെത്തി.

കെ എം മാണിയുടെ നിയമസഭാ പ്രവർത്തനങ്ങളെ അനുസ്മരിച്ച കൊടിയേരി ജോസ് കെ മാണിയേയും കുടുംബത്തേയും ആശ്വസിപ്പിച്ച് ഏറെ നേരം ചിലവിട്ട ശേഷമാണ് സി പി എം സംസ്ഥാന സെക്രട്ടറി ആശുപത്രി വിട്ടത്. വൈകീട്ട് 7.30 ഓടെ പി ജെ ജോസഫ് ആശുപത്രിയിലെത്തി മക്കളേയും ബന്ധുക്കളേയും പ്രവർത്തകരേയും ആശ്വസിപ്പിച്ചു. അതേ സമയം ആശുപത്രിയിലേക്കെത്തിയ പ്രവർത്തകരുടെ തിരക്ക് പരിഗണിച്ച് തുടർന്ന് 7 O5 വരെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചിരുന്നു.

വിവിധ രാഷട്രീയ കക്ഷികളിലെ പ്രവർത്തകർ ഉൾപ്പെടെ സാമൂഹിക രംഗത്തെ വിവിധ തുറകളിൽ പെട്ട നൂറു കണക്കിനാളുകൾ മാണി സാറിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി. അപ്രതീക്ഷിതമായി പെയ്ത മഴയും കാറ്റും അവഗണിച്ചു കൊണ്ടാണ് ജനങ്ങൾ ആശുപത്രിയിലേക്കെത്തിയത്. പൊതുദർശനത്തിനു ശേഷം തിരക്ക് കുറഞ്ഞതെങ്കിലും നേതാക്കളും അടുത്ത പ്രവർത്തകരും ആശുപത്രിയിൽ തന്നെ തുടർന്നു. എം എൽ എ മാരായ ജി സുധാകരൻ, മോൻസ് ജോസഫ്, എൻ ജയരാജ്, റോഷി അഗസ്റ്റിൻ, എം സ്വരാജ്, എം കെ മുനീർ, പി ടി തോമസ്, ഡൊമനിക് പ്രസന്റേഷൻ, കെ ബാബു,മേയർ സൗമിനി ജയിൻ, കെ വി തോമസ്, ടോണി ചമ്മണി, കലക്ടർ മുഹമ്മദ് വൈ സഫറുള്ള, തോമസ് ഉണ്ണിയാടൻ, നടൻ കുഞ്ചാക്കോ ബോബൻ, പി രാജീവ്, പി രാജു, പി കെ ഫിറോസ്, അൽഫോൺസ് കണ്ണന്താനം വിജയ് സാക്കറെ ഐ പി എസ് എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

Ernakulam
English summary
KM Mani passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X