എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രതിസന്ധികളെ തരണം ചെയ്ത് അവരെത്തി... നൈജീരിയയില്‍ നിന്ന്, 312 പ്രവാസികള്‍ കൊച്ചിയിലെത്തി!!

Google Oneindia Malayalam News

നെടുമ്പാശ്ശേരി: വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു കേരളം. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ ഫലിച്ചു. നൈജീരിയയില്‍ കുടുങ്ങിയ 312 പ്രവാസികളുമായി ചാര്‍ട്ടര്‍ വിമാനം കൊച്ചിയിലെത്തിയിരിക്കുകയാണ്. ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് കൊച്ചിയിലെത്തിയ ആദ്യ വിമാനമാണിത്.

1

സ്വകാര്യ വിമാനക്കമ്പനിയായ എയര്‍പീസിന്റെ വിമാനം, ലാഗോസ് വിമാനത്താവളത്തില്‍ നിന്നാണ് കൊച്ചിയിലേക്ക്് സര്‍വീസ് നടത്തിയത്. ഉച്ചയ്ക്ക് 3.30ന് എത്തിയ വിമാനത്തിലെ 312 യാത്രക്കാരില്‍ 197 പേരും മലയാളികളായിരുന്നു. വന്ദേ ഭാരത് ദൗത്യത്തില്‍ ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു സര്‍വീസ് നടത്തി. 194 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കൂടെ ഏകോപനത്തോടെയാണ് ഇവരെ നാട്ടിലെത്തിച്ചത്. അതേസമയം ഇവര്‍ക്കായി കടുപ്പമേറിയ ക്വാറന്റൈന്‍ നിരീക്ഷണ കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്ത് സമൂഹ വ്യാപനം നടക്കാതിരിക്കാന്‍ വളരെ സൂക്ഷമതയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരുക്കുന്നത്. വിദേശത്ത് നിന്ന് വരുന്നവരില്‍ കൂടുതല്‍ പേരിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഇന്ന് 27 പേര്‍ക്ക് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ജാഗ്രത വര്‍ധിപ്പിക്കാനാണ് തീരുമാനം. വിട്ടുവീഴ്ച്ച പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഇന്ന് എയര്‍ ഇന്ത്യ എ്കസ്പ്രസ് മൂന്ന് സര്‍വീസുകളാണ് വനടത്തുന്നത്. ആദ്യ വിമാനം ദുബായില്‍ നിന്ന് വൈകീട്ട് കൊച്ചിയിലെത്തും. അബുദാബിയില്‍ നിന്നുള്ള വിമാനവും രാത്രിയും ബഹ്‌റൈനില്‍ നിന്നുള്ള വിമാനം 9.20നുമെത്തും. ആഭ്യന്തര സെക്ടറില്‍ ഇന്നലെ കൊച്ചിയില്‍ നിന്ന് 19 സര്‍വീസുകളാണ് നടത്തിയത്. 11 വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്തി. എട്ടെണ്ണം കൊച്ചിയിലേക്കാണ് നടത്തിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്നതില്‍ കൊച്ചിയിലേക്കുള്ള ഓരോ മുംബൈ, ഹൈദരാബാദ്, ചെന്നൈ സര്‍വീസുകളും ഇവിടെ നി്‌ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസും റദ്ദാക്കി.

Ernakulam
English summary
312 indians stranded in nigeria arrives in nedumbassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X