Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമം; ചെറുത്ത് നിന്ന പെണ്‍കുട്ടിയുടെ കൈ അറ്റ് തൂങ്ങി

എറണാകുളം: കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ കൊലപാതക ശ്രമം. കലൂര്‍ ആസാദ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെ ആണ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്താനായിരുന്നു യുവാവിന്റെ ശ്രമം.

ആക്രമണത്തില്‍ പരിക്കേറ്റ യുവതിയുടെ കൈ അറ്റ് തൂങ്ങി. പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാനായിരുന്നു അക്രമിയുടെ ശ്രമം. എന്നാല്‍ പെണ്‍കുട്ടി ചെറുത്തതിനാല്‍ കൈയിലാണ് വെട്ടേറ്റത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

dcd

വാക്കത്തി കൊണ്ടാണ് അക്രമി പെണ്‍കുട്ടികളെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികള്‍ നടന്ന് പോകുമ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

ബംഗാള്‍ സ്വദേശി സന്ധ്യക്ക് ആണ് വെട്ടേറ്റത്. ഇവരുടെ മുന്‍ കാമുകന്‍ ഫറുഖ് ആണ് വെട്ടിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്ഥലത്തിന് അടുത്ത് തന്നെയാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. സ്ഥിരമായി ഇതുവഴി നടന്നുപോകാറുള്ളവരാണ് പെണ്‍കുട്ടികള്‍ എന്നുമാണ് സംഭവത്തിന്റെ ദൃക്സാക്ഷികളില്‍ ഒരാള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്.

താന്‍ ബൈക്കില്‍ വരുമ്പോള്‍ രണ്ട് പെണ്‍കുട്ടികളും ഒരു യുവാവും തമ്മില്‍ റോഡില്‍ ഉന്തും തള്ളും നടക്കുന്നത് കണ്ടു എന്നും പെട്ടെന്ന് യുവാവ് വാക്കത്തി എടുത്ത് ഒരു പെണ്‍കുട്ടിയുടെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.

അതേസമയം പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ഉപയോഗിച്ച വാക്കത്തി സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+