എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവിതം വഴിമുട്ടി, കടക്കെണി, ശരീരം വിറ്റ് ജീവിക്കേണ്ട ഗതികേട്; രാത്രിയിൽ കണ്ടാൽ പരിഹസിക്കരുതെന്ന് സജ്‌ന ഷാജി

Google Oneindia Malayalam News

കൊച്ചി: വഴിയരികില്‍ ബിരിയാണി കച്ചവടം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ താരമായ സജ്‌ന ഷാജിയെ കേരളം മറക്കില്ല. കൊവിഡും ലോക്ക്ഡൗണും ഉണ്ടാക്കിയ പ്രതിസന്ധിയില്‍ ജീവിത മാര്‍ഗത്തിനായി ബിരിയാണി വില്‍പ്പന നടത്തുന്നതിനിടെ സജ്‌ന ഷാജിക്കെതിരെ ചില സാമൂഹ്യ വിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യം സജ്‌ന ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെ നിരവധി പേര്‍ സജ്‌നയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. പിന്നീട് ജയസൂര്യ അടക്കമുള്ളവരുടെ പിന്തുണയോടെ 9 ലക്ഷത്തിനടുത്ത് മുതല്‍മുടക്കി കൊച്ചിയില്‍ ഹോട്ടല്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ഹോട്ടല്‍ നഷ്ടത്തിലാണെന്ന് പറയുകയാണ് സ്ജന. ഫേസ്ബുക്ക് പോസ്റ്റിലാണ് സജ്‌ന ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം...

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

എഴുതേണ്ട സമയം അതിക്രമിച്ചു

എഴുതേണ്ട സമയം അതിക്രമിച്ചു

ഒന്നും മറച്ചു വെക്കാതെ തുറന്നു എഴുതേണ്ട സമയം അതിക്രമിച്ചു എന്ന് തോന്നിപ്പോകുന്നു. ഇനിയും വൈകിയാല്‍ ഒരുപക്ഷേ. എന്നെത്തന്നെ എനിക്ക് നഷ്ടമായി പോകുമോ എന്നൊരു പേടിയോടെ കുറച്ചു കാര്യങ്ങള്‍ ഒരു മറയുമില്ലാതെ തുറന്നെഴുതുന്നു ഞാന്‍.. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം ഒരു സംരംഭം ഒരു ഹോട്ടല്‍ ഞാന്‍ തുടങ്ങിയിരുന്നു.

 സത്യം നിങ്ങള്‍ അറിയാതെ പോകരുത്

സത്യം നിങ്ങള്‍ അറിയാതെ പോകരുത്

എല്ലാവരും കരുതിയത് കോടിക്കണക്കിന് പൈസകള്‍ സമ്പാദിച്ചു. സമ്പന്നതയുടെ നടുവില്‍ ആര്‍ഭാട ജീവിതം നയിക്കുകയാണ് എന്നാണ് ചിന്തിച്ചിരുന്നത്.. ഈ സത്യം നിങ്ങള്‍ അറിയാതെ പോകരുത്.. ഹോട്ടല്‍ തുടങ്ങുവാന്‍ ആകെ എനിക് ചിലവായ തുക എട്ടു ലക്ഷത്തി 56,000 രൂപ..

ജയസൂര്യ സാര്‍

ജയസൂര്യ സാര്‍

ഇതില്‍ ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന ജയസൂര്യ സാര്‍ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു എന്നെ ആ കടപ്പാട് ഈ അവസരത്തില്‍ ഞാന്‍ പിന്നെയും സൂചിപ്പിക്കുന്നു.. സര്‍ക്കാരിന്റെ കയ്യില്‍ നിന്നും ഒരു ലോണ്‍ എനിക്ക് ലഭിക്കുമെന്നു കരുതി പല സ്ഥലത്തുനിന്നും ഞാന്‍ പലിശക്ക് പൈസ എടുത്താണ് ഇത്രയും നാള്‍ എന്റെ ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോയി കൊണ്ടിരുന്നത്.

ജീവിതം വഴി മുട്ടി

ജീവിതം വഴി മുട്ടി

ഇന്ന് പൂര്‍ണ്ണമായും കടക്കെണിയിലാണ് ഞാന്‍ കൂടെ വര്‍ക്ക് ചെയ്യുന്ന സ്റ്റാഫുകള്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ നിര്‍വാഹമില്ല അതാണ് വാസ്തവം.. ശരിക്കും ജീവിതം വഴി മുട്ടി എന്നു തന്നെ പറയാം.. ഇതെല്ലാം പറഞ്ഞു ആരുടെയും കരുണ പിടിച്ചുപറ്റാന്‍ ഒന്നുമല്ല. എന്റെ യാഥാര്‍ത്ഥ്യം ഞാന്‍ പുറംലോകത്തെ അറിയിച്ചു എന്നു മാത്രം.

കൈകൂപ്പാന്‍ അല്ല

കൈകൂപ്പാന്‍ അല്ല

നിങ്ങള്‍ക്ക് പരിഹസിക്കാം. വിമര്‍ശിക്കാം എന്തു വേണമെങ്കിലും പറയാം തകര്‍ച്ചയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന എനിക്ക്. എനിക്ക് ഇതില്‍ കൂടുതല്‍ ദുഃഖം വേറെ എന്തു വേണം.. ഇതെല്ലാം പറഞ്ഞത് എല്ലാവരും ഈ സത്യം മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്.. ആരുടെയും മുന്നില്‍ യാചനയുടെ കൈകൂപ്പാന്‍ അല്ല.. എന്റെ മുന്നില്‍ ഇനി ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ...

ജീവിക്കാന്‍ നിര്‍വാഹം ഇല്ല

ജീവിക്കാന്‍ നിര്‍വാഹം ഇല്ല

എന്റെ ശരീരം ഈ രാത്രിയില്‍ ഞാന്‍ എനിക്ക് ജീവിക്കാന്‍ നിര്‍വാഹം ഇല്ലാതെ വില്‍ക്കാന്‍ തയ്യാറാവുകയാണ്. എറണാകുളത്ത് നിങ്ങള്‍ രാത്രിയില്‍ പോകുമ്പോള്‍ എവിടെയെങ്കിലും വഴിയരികില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ .. എന്തുപറ്റി ചേച്ചി എന്ന് ചോദിച്ചത്. എന്റെ അടുത്ത് വരരുത്.

നേരില്‍ കാണാനുള്ള ശക്തിയില്ല

നേരില്‍ കാണാനുള്ള ശക്തിയില്ല

എനിക്ക് നിങ്ങളെ ഒന്നും നേരില്‍ കാണാനുള്ള ശക്തിയില്ല.. ഈ രാത്രിയില്‍ എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാല്‍. അതാണ് എന്റെ മുതല്‍കൂട്ട്. ഇന്ന് രാത്രിയില്‍ എവിടെയെങ്കിലും എന്ന് നിങ്ങള്‍ കണ്ടാല്‍. പരിഹസിക്കരുത് എന്നൊരു അപേക്ഷ മാത്രം ഒത്തിരി സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം..

ട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാംട്വന്റി 20 മോഡല്‍ സിനിമ വീണ്ടും; ക്രൈം ത്രില്ലര്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 135 പേര്‍, പേര് നിര്‍ദേശിക്കാം

ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!ഒറ്റയ്ക്ക് 50 സീറ്റിന് കോണ്‍ഗ്രസ്, ഹസനും തമ്പാനൂര്‍ രവിയും മത്സരിക്കില്ല, സേഫ് സീറ്റ് ഇവര്‍ക്ക്!!

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ 52വയസുകാരനൊപ്പം ഒളിച്ചോടി; 26 വയസുകാരി പൊലീസ്‌ പിടിയില്‍ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ 52വയസുകാരനൊപ്പം ഒളിച്ചോടി; 26 വയസുകാരി പൊലീസ്‌ പിടിയില്‍

ഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും; ഘാന പ്രസിഡന്റിന്റെ എഫ്ബി പേജിൽ നിറഞ്ഞാടി കോൺഗ്രസ് പ്രവർത്തകർഇനിയൊരു യുദ്ധം അൻവറിന് വേണ്ടിയുള്ളതാകും; ഘാന പ്രസിഡന്റിന്റെ എഫ്ബി പേജിൽ നിറഞ്ഞാടി കോൺഗ്രസ് പ്രവർത്തകർ

Ernakulam
English summary
Kochi-based trans woman and Entrepreneur Sajna Shaji's facebook post gone viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X