Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വാഹനാപകടത്തില്‍ അടിമുടി ദുരൂഹത; ഔഡി കാര്‍ പിന്തുടര്‍ന്നത് അപകടകാരണം, വന്‍ വെളിപ്പെടുത്തല്‍

കൊച്ചി: മുന്‍ മിസ് കേരള വിജയികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവറുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്നാണ് ഡ്രൈവര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് തെളിവ് നേരത്തെ ലഭിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

1

ഹോട്ടലിലെ പാര്‍ട്ടിക്ക് ശേഷം ഒരു ഔഡി കാര്‍ തങ്ങളെ പിന്തുടരുകയായിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന സിസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ ഒരു കാര്‍ പിന്തുടരുന്നതാണ് കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാര്‍ട്ടി നടത്തിയ ഹോട്ടലിലേക്കെത്തി കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്.

2

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ആരാണെന്ന് സംബന്ധിച്ച വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹോട്ടലുടമയായ റോയി ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നാണ് ഉടമയുടെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.

3

റോയിയെ കൂടാതെ ഡ്രൈവറും മറ്റൊരാളും കാറില്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും ഇച് പറയുന്നതിന് വേണ്ടിയാണ് പിന്നാലെ പോയതെന്നുമാണ് റോയിയുടെ ഡ്രൈവര്‍ മെല്‍വിന്റെ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തില്ല.

4

ഡിജെ പാര്‍ട്ടി സമയത്ത് ഇവര്‍ തമ്മില്‍ എന്തെങ്കിലും വാക്കേറ്റം ഉണ്ടായോ, അതിനെ തുടര്‍ന്നാണോ പിന്തുടര്‍ന്നചതെന്ന കാര്യങ്ങളിലാണ് പൊലീസിന് സംശയമുള്ളത്. ഇക്കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കും. ഒക്്‌ടോബര്‍ 31ന് രാത്രി പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്.

5

അപകടത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിലാണ് ഡ്രൈവര്‍ അബ്ദുള്‍ റഹമാന്‍ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയത്. മരണപ്പെട്ട ആഷിഖിന് ഖത്തറില്‍ ജോലി ലഭിച്ചിരുന്നു. ഇതിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ഒക്ടോബര്‍ 31ന് ആണ് ഇവര്‍ ഒത്തുകൂടിയത്. രാത്രി പാര്‍ട്ടി കഴിഞ്ഞ തൃശൂരിലെ അഞ്ജനയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാര്‍ അമിത വേഗത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+