എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടി മൂല്യമുള്ള നൂറ് രൂപ; ചെല്ലാനത്തുകാര്‍ക്ക് ഭക്ഷണപൊതിയില്‍ ഒളിപ്പിച്ച കരുതല്‍ ഈ വീട്ടമ്മയുടേത്

Google Oneindia Malayalam News

കൊച്ചി: കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാര്‍ക്ക് വിതരണം ചെയ്യാന്‍ ഭക്ഷണ പൊതികളിലൊന്ന് തുറന്നപ്പോഴായിരുന്നു ഒരു പൊലീസുകാരന് അതില്‍ ഒന്നില്‍ നിന്നും 100 രൂപ ലഭിക്കുന്നത്. ഇത് വെറും ഒരു നൂറ് രൂപ എന്നതിനപ്പുറത്ത് ചെല്ലാനത്തുകാര്‍ക്ക് ഒരു വീട്ടമ്മയുടെ സ്വകാര്യ സഹായമായിരുന്നു. കനത്ത മഴയും കടല്‍ക്ഷോഭവും കാരണം വീടുകളില്‍ വെള്ളം കയറി ദുരിതമനുഭിക്കുന്നവര്‍ക്കിടയിലേക്കായിരുന്നു ഈ നൂറ് രൂപ നോട്ട് എത്തുന്നത്.

ബിജെപിയുടെ മുഖത്തേറ്റ അടി; കലങ്ങി തെളിഞ്ഞ് രാജസ്ഥാന്‍; ഇരുവരും സന്തുഷ്ടരെന്ന് കെസി വേണുഗോപാല്‍ബിജെപിയുടെ മുഖത്തേറ്റ അടി; കലങ്ങി തെളിഞ്ഞ് രാജസ്ഥാന്‍; ഇരുവരും സന്തുഷ്ടരെന്ന് കെസി വേണുഗോപാല്‍

വലിയ മനസിനുടമ

വലിയ മനസിനുടമ

ചെല്ലാനത്തേക്കെത്തിയ ഭക്ഷണ പൊതിയില്‍ നിന്നും കിട്ടിയ ഈ നൂറ് രൂപ പൊലീസുകാരന്‍ സിഐ പിഎസ് ഷിജുവിനെ അറിയച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. ഷിജുവിന്റെ സ്വന്തം നാടായ കുമ്പളങ്ങിയിലെ ഒരു വീട്ടമ്മയായിരുന്നു ഭക്ഷണപൊതിയില്‍ ആരും അറിയാതെ പൈസ കരുതിയ വലിയ മനസിനുടമ.

മേരി സെബാസ്റ്റ്യന്‍

മേരി സെബാസ്റ്റ്യന്‍

മേരി സെബാസ്റ്റ്യന്‍ എന്നാണ് ഇവരുടെ പേര്. തന്റെ പ്രവര്‍ത്തിയെകുറിച്ചുള്ള മേരിയുടെ ഉത്തരം വളരെ നിഷ്‌കളങ്കമായിരുന്നു. തണുപ്പായതിനാല്‍ തന്നെ എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ട് ദിവസം ചായകുടിക്കാന്‍ ഇത് ഇരിക്കട്ടെയെന്ന് . ഇത് ആരേയും അറിയിക്കാതെ ചെയ്യാനായിരുന്നു മേരിയുടെ പദ്ധതി.

മേരിയുടെ പ്രവര്‍ത്തി

മേരിയുടെ പ്രവര്‍ത്തി

എന്നാല്‍ സംഭവം സിഐ അറിഞ്ഞതോടെ വാര്‍ത്തയായി. സിഐ മേരിക്ക് സമ്മാനവും നല്‍കി. മേരി ഇപ്പോള്‍ വൈറലാണ്. നിരവധി പേരാണ് മേരിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് അവരെ വിളിക്കുന്നത്. സി ഐ ഷിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു മേരി സെബാസ്റ്റവ്യനെ പുറം ലോകത്തെത്തിച്ചത്.

Recommended Video

cmsvideo
People speak about the difficulties living in Chellanam | Oneindia Malayalam
ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ

ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ

ഒരു പഴം കൊടുത്താല്‍ പോലും സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ നല്‍കിയ മനസിന് മുന്നില്‍ നമിക്കുന്നുവെന്നായിരുന്നു ഷിജുവിന്റ് പോസ്റ്റ്.

നനവ് പടര്‍ന്നാലോ

നനവ് പടര്‍ന്നാലോ

ചോറിനൊപ്പം 100 രൂപ നോട്ട് വെച്ചാല്‍ അത് നനഞ്ഞ് നാശമാവും. അതിനാല്‍ തന്നെ ഭക്ഷണം പൊതിഞ്ഞ ശേഷം മകനെ വിട്ട് കപ്പലണ്ടി വാങ്ങിപ്പിക്കുകയായിരുന്നു. ശേഷം കപ്പലണ്ടി എടുത്ത് മാറ്റി ആ കവറിലേക്ക് നൂറ് രൂപ വെച്ച് സെലോടാപ്പ് വെച്ച് ഭദ്രമായി പൊതിഞ്ഞാണ് ചോറിനൊപ്പം വെച്ചത്. അല്ലെങ്കില്‍ നനവ് പടര്‍ന്നാലോയെന്ന് മേരി ചോദിക്കുന്നു.

 കാറ്ററിംഗ് ജീവനക്കാരി

കാറ്ററിംഗ് ജീവനക്കാരി

മേരി ഒരു കാറ്ററിംഗ് ജീവനക്കാരിയാണ്. കുറേനാള്‍ പണിയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 15 ദിവസം തുടര്‍ച്ചയായി പണി കിട്ടിയപ്പോഴാണ് ഈ നൂറ് രൂപയുടെ കരുതല്‍ സമ്മാനിക്കുന്നത്. ഭര്‍ത്താവ് സെബാസ്റ്റ്യന് വള്ളം നിര്‍മ്മിക്കുന്ന പണിയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക് ഇരുവരുടേയും വിവാഹം കഴിഞ്ഞു. നിങ്ങളുടെ മകനായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു മകന്‍ സെബിന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ ദുരവസ്ഥ

ഈ ദുരവസ്ഥ

വാര്‍ത്തയറിഞ്ഞവരെല്ലാം മേരിയുടെ വീട്ടിലേക്ക് എത്തിയതും വെള്ളത്തിലൂടെയായിരുന്നു. നേരത്തെ അടുക്കളയിലും മുറികളിലും വെള്ളം കയറിയിരുന്നു. കടല്‍ കയറുമ്പോള്‍ എല്ലാവരും ഈ ദുരവസ്ഥ നേരിടുന്നവരാണെന്ന മേരി പറയുന്നു. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാല്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുമെന്നും മേരി പറയുന്നു.

Ernakulam
English summary
Kochi: Chellanam People Received 100 Rupees Along With Meal Provided By Mary Sebastian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X