എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ബാധിതരുടെ ആരോഗ്യ പരിരക്ഷക്കായി കൊച്ചി സിറ്റി പോലീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി : പ്രളയ ബാധിതരുടെ ആരോഗ്യ പരിരക്ഷക്കായി കൊച്ചി സിറ്റി പോലീസ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചേരാനെല്ലൂർ അൽ ഫാറൂഖ്യ ഹയർ സെക്കൻഡറി സ്കൂളിൽ കൊച്ചി വി പി എസ് ലെയ്ക്ക് ഷോർ ആശുപത്രിയുടെയും മൈക്രോ മാക്സ് മൊബൈലിന്റെയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ലെയ്ക് ഷോർ ആശുപത്രി ഫാമിലി മെഡിസിൻ വിദഗ്ധ ഡോ. പി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ ക്യാമ്പിലുണ്ടായിരുന്നത്. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, സൈക്യാട്രി, സർജൻ വിഭാഗങ്ങളിൽപ്പെട്ട ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.

cartoon

രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് രണ്ട് മണിക്ക് അവസാനിച്ചു. ക്യാമ്പിൽ 250-ൽ അധികം ആളുകൾ പങ്കെടുത്തു. ജില്ല ക്രൈം ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ ബിജു ജോർജ്, ചേരാനെല്ലൂർ സബ് ഇൻസ്പെക്ടർ രൂപേഷ്, വി പി എസ് ലേക്ക്ഷോർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നിഹാജ്, മൈക്രോമാക്സ് കേരള സംസ്ഥാന സെയിൽസ് ഹെഡ് അഖിൽ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. നാളെ രാവിലെ പത്ത് മണി മുതൽ 2 മണി വരെ പൂയപ്പിള്ളി നോർത്ത് പറവൂർ കേസരി എ ബാലകൃഷ്ണപിള്ള വായനശാലയിൽ വിപിഎസ് ലേക്ക്ഷോർ ആശുപത്രി മെഡിസിൻ വിഭാഗം വിദഗ്ധ ഡോ.പി. ശോഭയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കും.

Ernakulam
English summary
Kochi city police to help flood affected people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X