കൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്പ്പറേഷന് കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു. കോര്‍പ്പറേഷനിലെ ആറാം ഡിവിഷനില്‍ നിന്നും വിജയിച്ച എം എച്ച് എം അഷ്റഫ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും അര്‍ഹമായ പ്രധാന്യം കിട്ടിയില്ലെന്ന് ആരോപിച്ചാണ് രാജി. അതേസമയം പാര്‍ട്ടി അംഗത്വം മാത്രമാണ് രാജിവെച്ചതെന്നും കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ലെന്നും അഷ്റഫ് വ്യക്തമാക്കി. തുടര്‍ന്നുള്ള നാളുകളില്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം മട്ടാഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ് അഷ്റഫ്. ചെയര്മാന് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. രണ്ട് യുഡിഎഫ് വിമതര്‍ പിന്തുണച്ചതിനാലാണ് ഇടതുമുന്നണിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചത്. ഇവര്‍ തുടര്‍ന്നും പിന്തുണയ്ക്കും എന്നുള്ളതിനാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടും എന്ന ഭീഷണിയില്ല.

Recommended Video

നഗരാസൂത്രണ സമിതി ചെയര്മാന് സ്ഥാനം തനിക്ക് ലഭിക്കുമെന്നായിരുന്നു അഷ്റഫിന്റെ പ്രതീക്ഷ. എന്നാല്‍ ഈ സ്ഥാനം മുന്നണിയെ പിന്തുണച്ച സ്വതന്ത്ര അംഗം സനില്‍ മോന് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഈ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിച്ച അഷ്റഫും പാര്‍ട്ടിയും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി എല്‍ഡിഎഫിന് നഷ്ടമായി.
-
ഇടപ്പള്ളിക്കാർക്ക് ആശ്വാസം: ദേശീയപാത മുറിച്ചുകടക്കാൻ പുതിയ പദ്ധതി..അടിപ്പാതയും പരിഗണനയിൽ? -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇനി പുത്തൻ രൂപത്തിൽ; ഉദ്ഘാടനം കെങ്കേമം, വൻ മാറ്റങ്ങൾ -
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ












Click it and Unblock the Notifications