എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ സിപിഎമ്മിന് ഞെട്ടല്‍; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

Google Oneindia Malayalam News

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടി വിട്ടു. കോര്‍പ്പറേഷനിലെ ആറാം ഡിവിഷനില്‍ നിന്നും വിജയിച്ച എം എച്ച് എം അഷ്റഫ് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്നും അര്‍ഹമായ പ്രധാന്യം കിട്ടിയില്ലെന്ന് ആരോപിച്ചാണ് രാജി. അതേസമയം പാര്‍ട്ടി അംഗത്വം മാത്രമാണ് രാജിവെച്ചതെന്നും കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ലെന്നും അഷ്റഫ് വ്യക്തമാക്കി. തുടര്‍ന്നുള്ള നാളുകളില്‍ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം മട്ടാഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗം കൂടിയാണ് അഷ്റഫ്. ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പ്പറേഷനില്‍ നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 33 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. രണ്ട് യുഡിഎഫ് വിമതര്‍ പിന്തുണച്ചതിനാലാണ് ഇടതുമുന്നണിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചത്. ഇവര്‍ തുടര്‍ന്നും പിന്തുണയ്ക്കും എന്നുള്ളതിനാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടും എന്ന ഭീഷണിയില്ല.

cpm

Recommended Video

cmsvideo
എറണാകുളം: അർഹമായ പ്രാധാന്യം നൽകിയില്ല; കൊച്ചി കോർപ്പറേഷനിൽ നാടകീയ രാജി, സിപിഎം കൗൺസിലർ പാർട്ടിവിട്ടു

നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനം തനിക്ക് ലഭിക്കുമെന്നായിരുന്നു അഷ്റഫിന്‍റെ പ്രതീക്ഷ. എന്നാല്‍ ഈ സ്ഥാനം മുന്നണിയെ പിന്തുണച്ച സ്വതന്ത്ര അംഗം സനില്‍ മോന് നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഈ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിച്ച അഷ്റഫും പാര്‍ട്ടിയും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. സീനിയറായ തന്നെ ഈ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ അഷറഫ് വോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് പൊതുമരാമത്ത് കമ്മിറ്റി എല്‍ഡിഎഫിന് നഷ്ടമായി.

Ernakulam
English summary
Kochi Corporation Councilor resigns from CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X