മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി; വഞ്ചനാ കുറ്റം ചുമത്തി, നേരിട്ട് ഹാജരാകണം
കൊച്ചി: പാലാ എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പണം പറ്റിച്ച് കൈവശപ്പെടുത്തി എന്നാരോപിച്ച് മുംബൈയിലെ മലയാളി ദിനേശ് മേനോന്‍ നല്‍കിയ കേസിലാണ് കോടതി ഇടപെടല്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞു മൂന്നേകാല്‍ കോടി തട്ടിയെന്നാണ് ആരോപണം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മാണി സി കാപ്പനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് പരിഗണിക്കുന്ന അടുത്ത തിയ്യതിയില്‍ കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലാ സീറ്റിനെ ചൊല്ലി വിവാദം ശക്തമായിരിക്കെയാണ് മണി സി കാപ്പന്‍ എംഎല്‍എക്കെതിരെ കേസ്. പാലാ മണ്ഡലം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ല എന്നാണ് മാണി സി കാപ്പന്റെ നിലപാട്. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കാപ്പന്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ ദില്ലിയിലെത്തി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുകൊടുക്കുമെന്നാണ് മാണി സി കാപ്പന്‍ ഒടുവില്‍ പറഞ്ഞത്. എന്‍സിപിക്ക് ഉറപ്പുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും ഇടതുമുന്നണി വാഗ്ദാനം ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.












Click it and Unblock the Notifications