Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യലഹരിയിൽ പിതാവ് അമ്മയെയും മകളെയും മർദ്ദിച്ച് അവശരാക്കി: ഓൺക്ലാസല്ല കാമുകനുമായി സംസാരിച്ചെന്ന്!!

കൊച്ചി: മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിടെയും അമ്മയെയും അച്ഛൻ മർദ്ദിച്ച് അവശരാക്കി. മദ്യപിച്ചെത്തിയ ശേഷമാണ് പിതാവ് മകളെയും ഭാര്യയും മർദ്ദിച്ചത്. ഇതിന് പിന്നാലെ മൊബൈൽ ഫോണും തകർക്കുകയായിരുന്നു. അമ്മ കാമുകനുമായി ഫോണിൽ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്ന് ആരോപിച്ചാണ് പിതാവ് രണ്ട് പേരെയും മർദ്ദിച്ച് അവശരാക്കിയത്.

പുതിയ അധ്യയന വർഷാരംഭത്തോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെയാണ് പെൺകുട്ടി അമ്മയുടെ മൊഗബൈൽ ഫോണിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ആരംഭിച്ചത്. മകൾക്കൊപ്പം ഇരുന്ന് അമ്മയും ഓൺലൈൻ ക്ലാസ് കണ്ടുകൊണ്ടിരിക്കെ വീട്ടിലെത്തിയ അച്ഛനാണ് മദ്യലഹരിയിൽ ഇവരെ ആക്രമിച്ച് ഫോണും തകർത്തുകളഞ്ഞത്.

download2-15

ഓൺലൈൻ ക്ലാസാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അമ്മയും മകളും ചേർന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇതൊന്നും കേൾ മദ്യലഹരിയിൽ പിതാവ് തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചത്. ഭാര്യയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫോൺ വഴി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയുമെന്ന് ഇയാൾ അറിഞ്ഞില്ലെന്നാണ് പോലീസ് നൽകുന്ന വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+