Get Updates
Get notified of breaking news, exclusive insights, and must-see stories!

ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദം; ആ​ർ​ക്കോ ഷോ​ക്കേ​റ്റ​താ​യാ​ണ് ആ​ദ്യം ക​രു​തി​, പുകയോടൊപ്പം തീ ആളി പടർന്നു, ഓടിയിറങ്ങിയ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയിൽ, കൊച്ചിയിലെ പാരഗൺ ജീവനക്കാരുടെ വാക്കുകൾ...

കൊ​ച്ചി: ""ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ശ​ബ്ദ​ത്തോ​ടൊ​പ്പം നി​ല​വി​ളി​യും... ആ​ർ​ക്കോ ഷോ​ക്കേ​റ്റ​താ​യാ​ണ് ആ​ദ്യം ക​രു​തി​യ​ത്. താ​ഴെ നി​ന്നു പു​ക ഉ‍യ​രു​ന്ന​തു ക​ണ്ടു മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് നി​ന്നും ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു...''. വ​ൻ തീ​പി​ടു​ത്തം വി​ഴു​ങ്ങി​യ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യ്ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ പാ​ര​ഗ​ൺ ചെ​രു​പ്പ് ഗോ​ഡൗ​ണി​ലെ ജീ​വ​ന​ക്കാ​രു​ടെ വാ​ക്കു​ക​ളി​ൽ സ്ഫു​രി​ക്കു​ന്ന​തു ഭീ​തി​യു​ടെ അ​ഗ്നി​നാ​ള​ങ്ങ​ൾ.

ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ചെ​രു​പ്പു​ക​ൾ പാ​യ്ക്ക് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ നാ​ൽ​പ്പ​തോ​ളം പേ​രാ​ണ് ഇ​വി​ടെ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. തൃ​ശൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ജി​ല്ല​ക​ളി​ലെ ചെ​രു​പ്പു ക​ട​ക​ളി​ലേ​ക്കു​ള്ള മൊ​ത്ത വി​ത​ര​ണം ഇ​വി​ടെ നി​ന്നാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ തീ ​പി​ടി​ത്ത​മു​ണ്ടാ​കു​മ്പോ​ൾ 28 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സെ​യ്ൽ​സ് റ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​ർ പു​റ​ത്തു പോ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​ക​ളി​ൽ സ്റ്റോ​ക്ക് ക​യ​റ്റു​ന്ന തി​ര​ക്കി​ലും. മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ ബാ​ക്കി​യു‌​ള്ള അ​ഞ്ചു നി​ല​ക​ളി​ലാ​യി​രു​ന്നു.

Fire

ഇ​തി​നി​ടെ​യാ​ണ് ഒ​ന്നാം​നി​ല​യി​ൽ നി​ന്നും പു​ക ഉ‍യ​ർ​ന്ന​ത്. ഒ​പ്പം പ്ലാ​സ്റ്റി​ക് ഉ​രു​കു​ന്ന രൂ​ക്ഷ ഗ​ന്ധം ഉ​യ​ർ​ന്നു. താ​ഴെ നി​ന്ന​വ​ർ ഉ​ട​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ മു​ക​ൾ നി​ല​ക​ളി​ലു​ള്ള​വ​രെ അ​റി​യി​ച്ചു. ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ നി​ന്ന തൊ​ഴി​ലാ​ളി​ക​ൾ മു​ക​ളി​ല​ത്തെ‌ നി​ല​ക​ളി​ലെ​ത്തി സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി താ​ഴേ​ക്ക് കു​തി​ച്ചു. ലോ​റി​ക​ളും പാ​ർ​ക്കി​ങ് ഏ​രി​യ‌​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട വ​ള​പ്പി​ൽ നി​ന്നും മാ​റ്റി.

പ​ത്തു മി​നി​റ്റി​ന​കം അ​ഞ്ചു നി​ല​യി​ലും തീ​പ​ട​ർ​ന്നു. ക​ന​ത്ത പു​ക​പ​ട​ലം ഉ​യ​ർ​ന്നു. അ​ൽ​പം കൂ​ടി താ​മ​സി​ച്ചി​രു​ന്നെ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ട​ത്തി​ന​ക​ത്ത് കു​ടു​ങ്ങു​മാ​യി​രു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ ജ‌ീ​വാ​പാ​യം ഉ​ണ്ടാ​യേ​നെ. അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത ഒ​ഴി​വാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണു തൊ​ഴി​ലാ​ളി​ക​ൾ. കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്.

തീ ​പി​ടു​ത്ത​മു​ണ്ടാ​യ ഉ​ട​ൻ കെ​ട്ടി​ട​ത്തി​നു പി​റ​കി​ലെ ഫ​യ​ർ സേ​ഫ്റ്റി സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ചി​ല്ലു​ക​ൾ ത​ക​രു​ക​യും തീ ​പ​ട​ർ​ന്നു പു​ക​പ​ട​ലം വ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​വ​ർ പി​ന്തി​രി​ഞ്ഞു. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തെ തീ​നാ​ള​ങ്ങ​ൾ ഗ്ര​സി​ക്കു​ന്ന​തു നോ​ക്കി നി​സ​ഹാ​യ​രാ​യി പ​രി​സ​ര​ത്തു ത​ന്നെ അ​വ​ർ നി​ല​യു​റ​പ്പി​ച്ചു. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നെ​ജ​ർ ജോ​യി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി കെ.​ടി.​തോ​മ​സാ​ണ് ചെ​രി​പ്പ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ബെം​ഗ്ലൂ​രു​വി​ലാ​ണ്. മ​ക്ക​ളും സ്ഥ​ല​ത്തി​ല്ല.

മാ​നെ​ജ​ർ​മാ​രാ​യ ജോ​യി​യും ചാ​ക്കോ ഫി​ലി​പ്പു​മാ​ണ് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. 36 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​ര​ഗ​ൺ ഡി​സ്ട്രി​ബ്യൂ​ട്ടി​ങ് സ്ഥാ​പ​നം നേ​ര​ത്തേ വ​ള​ഞ്ഞ​മ്പ​ല​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. 14 കൊ​ല്ലം മു​മ്പാ​ണു സൗ​ത്ത് റെ​യ്ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ക​ള​ത്തി​ൽ പ​റ​മ്പി​ൽ റോ​ഡി​ലെ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+