എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സജീവും അര്‍ഷാദും ലഹരിക്ക് അടിമകള്‍, കൊലയ്ക്ക് കാരണം തര്‍ക്കം, ബാഗില്‍ നിന്ന് കിട്ടിയത്...

Google Oneindia Malayalam News

കൊച്ചി: നഗരത്തെ ഞെട്ടിച്ച ഫ്‌ളാറ്റ് കൊലപാതകത്തില്‍ ഞെട്ടിച്ച വിവരങ്ങള്‍ പുറത്ത്. സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് പോലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട സജീവും പ്രതി അര്‍ഷാദും ലഹരി അടിമകളായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.

ഇതേ തുടര്‍ന്ന് ലഹരി ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നാണ് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാനുണ്ട്.

1

അര്‍ഷാദിനെ കാസര്‍കോട്ട് നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ഇയാളെ പിന്തുടര്‍ന്ന് പോയ പോലീസ് സംഘം കാസര്‍കോട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കാസര്‍കോടുണ്ടെന്ന് കണ്ടെത്തിയത്. ഇന്നലെ കൊലപാതക വിവരം പുറത്തുവന്നതോടെ ഇയാല്‍ ഫോണ്‍ ഓഫാക്കി വെച്ചിരിക്കുകയായിരുന്നു.

2

അര്‍ഷാദിനെ മഞ്ചേശ്വരത്ത് നിന്നും കാസര്‍കോട് പോലീസ് പിടിക്കുമ്പോള്‍ ലഹരി പദാര്‍ഥങ്ങളും ബാഗില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടായിരുന്നു. ഇക്കാര്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. പ്രതി അര്‍ഷാദിനെതിരെ കൊണ്ടോട്ടിയില്‍ മോഷണക്കേസ് ഉണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം കൊലപാതകം നടന്നത് രണ്ട് ദിവസം മുമ്പാണെന്ന് പോലീസ് കരുതുന്നു. കോഴിക്കോട് സ്വദേശിയായ അശ്വന്താണ് അര്‍ഷാദിനെ രക്ഷപ്പെടാന്‍ സഹായിച്ചത്. അര്‍ഷാദിന്റെ ബാഗില്‍ നിന്ന് കഞ്ചാവും എംഡിഎംഎയും പിടികൂടിയിട്ടുണ്ട്.

3

കൊല്ലപ്പെട്ട സജീവിനൊപ്പമുണ്ടായിരുന്ന അര്‍ഷാദിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. പ്രതി മുങ്ങിയത് കൊലപാതകം വിവരം പുറത്തറിഞ്ഞ ശേഷമാണെന്നും പോലീസ് പറഞ്ഞു. അര്‍ഷാദിന്റെ കൈവശമാണ് കൊല്ലപ്പെട്ട സജീവിന്റെ ഫോണെന്ന് സംശയമുണ്ട്. ഇന്നലെ ഉച്ചവരെ വരെ താന്‍ സ്ഥലത്തില്ലെന്ന് സുഹൃത്തുക്കളുടെ ഫോണിലേക്ക് ഈ ഫോണില്‍ നിന്ന് സന്ദേശം വന്നിരുന്നു. അര്‍ഷാദിന്റെ പയ്യോളിയിലെ ബന്ധുവീട്ടില്‍ അടക്കം പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

4

അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹതഅര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണത്തിലെ പ്രതി? സജീവിന്റെ ഫ്‌ളാറ്റിലെത്തിയിട്ട് രണ്ടാഴ്ച മാത്രം; ദുരൂഹത

അര്‍ഷാദ് കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടതാണെന്ന് പോലീസ് ഉറപ്പിച്ചു. സജീവ് കൊല്ലപ്പെട്ടതിന് ശേഷവും ഫോണില്‍ നിന്ന് സന്ദേശം വന്നിരുന്നു. എന്നാല്‍ തിരിച്ചു വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. അസ്വാഭാവികമായ എന്തോ ഉണ്ടെന്ന തോന്നലിലാണ് ഫ്‌ളാറ്റില്‍ എത്തി പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് സജീവിന്റെ സുഹൃത്ത് അംജദ് പറഞ്ഞു.

5

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങള്‍, തിരിച്ചുവരവ് എന്നാണെന്ന് ആരാധകര്‍

രണ്ടാഴ്ച്ച മുമ്പ് മാത്രമാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഫ്‌ളാറ്റിലുള്ള മറ്റൊരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദെന്നും അംജദ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സജീവ് ഏറ്റവും അവസാനം കുടുംബവുമായി ബന്ധപ്പെട്ടത്. മകനെ ഫോണില്‍ പലവട്ടം വിളിച്ചിട്ടും കിട്ടാതിരുന്നത്‌കൊണ്ടാണ് സഹോദരനെയും ബന്ധുവിനെയും കൊച്ചിയിലേക്ക് അയച്ചതെന്ന് പിതാവ് രാമകൃഷ്ണന്‍ പറഞ്ഞു. അര്‍ഷാദ് രണ്ട് മാസം മുമ്പ് വീട് വീട്ടുപോയതാണെന്ന് പിതാവ് റസാഖ് പറഞ്ഞു. തിരിച്ചുവരാന്‍ 500 രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയെങ്കിലും തിരിച്ച് വന്നില്ലെന്നും റസാഖ് പറഞ്ഞു.

കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവര്‍ത്തകരെ വിളിച്ചു, വന്നത് ഒരാള്‍, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

Recommended Video

cmsvideo
അതിജീവിത നല്‍കിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

Ernakulam
English summary
kochi flat incident: police says sajeev krishna and arshad drug addicts and fight for drug deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X