കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: ഫ്‌ളാറ്റില്‍ വച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുണ്ടൂരിലെ വനത്തില്‍ ഒളിച്ച് കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ഫ്‌ളാറ്റില്‍വച്ച് പീഡിപ്പിച്ച കേസിലാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്.

എറണാകുളത്ത് ഫാഷന്‍ ഡിസൈനറായില ജോലി ചെയ്യുകയായിരുന്ന യുവതി അവിടെ വെച്ചാണ് മാര്‍ട്ടിനുമായി പരിചയത്തിലാക്കുന്നത്. ലോക്ക്ഡൗണില്‍ മാര്‍ട്ടിന്റെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ എത്തിയപ്പോഴായിരുന്നു യുവതിയെ പീഡിപ്പിച്ചത്. മാര്‍ട്ടിന്റെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. മുറിയില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂര പീഡനത്തിന് ഇരയാക്കി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതിനിടയില്‍ ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ട യുവതി എറണാകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എപ്രില്‍ എട്ടിാണ് ഇയാള്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്ന് കേസെടുത്തെങ്കിലും പൊലീസ് മറ്റ് നടപടികളിലേക്ക് കടന്നില്ല. എന്നാല്‍ പിന്നീട് പീഡനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നപ്പോഴാണ് പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചത്. അന്വേഷണം ശക്തമായതോടെ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയ്ക്ക് സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.












Click it and Unblock the Notifications