• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്‌ളാറ്റ് കൊലപാതകം: മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഒറ്റയ്ക്ക് ഡക്ടില്‍ കയറ്റി, അടിമുടി ദുരൂഹത

Google Oneindia Malayalam News

കാക്കനാട്: കൊച്ചിയിലെ ഫ്‌ളാറ്റ് കൊലപാതകകത്തില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മുറിയില്‍ പ്രതി ചെയ്തുകൂട്ടിയെ കാര്യങ്ങളിലെ ചുരുള്‍ അഴിയുന്നില്ല. യുവാവിന്റെ മൃതദേഹം തുണയിലും പ്ലാസ്റ്റിക്ക് കവറിലും പൊതിഞ്ഞ ശേഷം ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന കാര്യം. ഏത് വിധേന പരിശോധിച്ചിട്ടും ഇതിലെ ദുരൂഹതകള്‍ മാറുന്നില്ല.

1

കൊലപാതകത്തിന് ശേഷം മുറി തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്. കൊലയ്ക്ക് ശേഷമുള്ള വൃത്തിയാക്കലും മൃതദേഹം പൊതിഞ്ഞുകെട്ടി ഒളിപ്പിക്കലും എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഫോറന്‍സിംഗ് സംഘം ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ടയാളെ കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നതിന് സാഹചര്യ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

2

കൊലപാതകത്തില്‍ മഞ്ചേശ്വരത്ത് വച്ചാണ് പ്രതി അറസ്റ്റിലാവുന്നത്. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്യണം. ഇതിനിടെ പ്രതി കുറ്റസമ്മത മൊഴി നടത്തിയെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല നടന്ന ദിവസം അര്‍ഷാദിനൊപ്പം മറ്റാരും വന്നു പോയിട്ടില്ല. ഫ്‌ളാറ്റിലെ മറ്റ് താമസക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിര്‍ണായകമായ ഒരു മൊഴിയും ഇവരില്‍ നിന്ന് ലഭിച്ചിട്ടില്ല.

3

പത്ത് വര്‍ഷത്തെ മാറ്റം ഞങ്ങള ഞെട്ടിച്ചു; അമ്മ ഇന്നും അന്നും ഒരു പോലെ, വൈറല്‍ ചിത്രങ്ങള്‍

ഫ്‌ളാറ്റില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകള്‍ എല്ലാം ഡമ്മിയായിരുന്നു. ഇത് ഉദ്യോഗസ്ഥരെ കൂടുതല്‍ കുഴക്കി. ക്യാമറകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ വഴിയും അടഞ്ഞ അവസ്ഥയാണ്.

4

കേസില്‍ സജീവ് കൃഷ്ണന്റെ സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന സുഹൃക്കള്‍ വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇവര്‍ യാത്ര പോയതായി പറയുന്ന സ്ഥലങ്ങളില്‍ അന്വേഷണ സംഘം പ്രത്യേക പരിശോധന നടത്തും.

5

സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. പ്രതി അര്‍ഷാദിനെ പിടികൂടുമ്പോള്‍ ഇയാളുടെ കൈവശത്ത് നിന്ന് എം ഡി എം എയും കഞ്ചാവും പിടികൂടിയിരുന്നു. കൊല്ലപ്പെട്ട സജീവും പ്രതി അര്‍ഷാദും ലഹരി അടിമകളായിരുന്നുവെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നാണ് പോലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാനുണ്ട്.

സജീവും അര്‍ഷാദും ലഹരിക്ക് അടിമകള്‍, കൊലയ്ക്ക് കാരണം തര്‍ക്കം, ബാഗില്‍ നിന്ന് കിട്ടിയത്...സജീവും അര്‍ഷാദും ലഹരിക്ക് അടിമകള്‍, കൊലയ്ക്ക് കാരണം തര്‍ക്കം, ബാഗില്‍ നിന്ന് കിട്ടിയത്...

Recommended Video

cmsvideo
  'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

  'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി'രാഹുൽ ഈശ്വറിന്റെ സത്യസന്ധതയെ മാനിക്കണം, ഇരട്ടത്താപ്പില്ല'; പേടിക്കേണ്ടത് ഇരട്ടത്താപ്പിനെയെന്ന് ദീദി

  Ernakulam
  English summary
  Kochi Flat murder Case: Body wrapped in plastic and dumped alone in duct
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X