എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇൻസ്റ്റഗ്രാമിലെ കാമുകനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങി: വലയിലാക്കി പോലീസ്,വിളിച്ചപ്പോൾ കള്ളം പൊളിഞ്ഞു

Google Oneindia Malayalam News

കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം താമസിക്കാൻ വീടുവിട്ടിറങ്ങിയ 18 കാരി പറ്റിക്കപ്പെട്ടു. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ യുവാവിനൊപ്പമാണ് പെൺകുട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ ഇതിനിടെ പോലീസ് പെൺകുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയയ്ക്കുകയും ചെയ്തുു. ബെംഗളൂരു സ്വദേശിയായ കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്.

വൈദ്യുതി മന്ത്രിയുടെ നാട്ടുകാരിയും ബില്‍ കണ്ട് ഞെട്ടി... ആകെ വീട്ടിലുള്ളത് രണ്ട് ബള്‍ബും ടിവിയും!!വൈദ്യുതി മന്ത്രിയുടെ നാട്ടുകാരിയും ബില്‍ കണ്ട് ഞെട്ടി... ആകെ വീട്ടിലുള്ളത് രണ്ട് ബള്‍ബും ടിവിയും!!

 പോലീസിൽ പരാതി

പോലീസിൽ പരാതി

മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കണ്ടെത്തുന്നത്. പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം തയ്യാറായില്ലെങ്കിലും സത്യാവസ്ഥ വെളിപ്പെട്ടതോടെ കുട്ടി മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു.

തട്ടിപ്പ് പുറത്തായി

തട്ടിപ്പ് പുറത്തായി

പോലീസ് കാമുകനെ ഫോണിൽ വിളിച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താൻ തയ്യാറെല്ലെന്ന് യുവാവ് പോലീസിനോട് പറയുകയായിരുന്നു. പെൺകുട്ടിയെ തനിക്ക് അറിയില്ലെന്നും യുവാവ് പറയുകയായിരുന്നു. ഇത് ലൌഡ് സ്പീക്കറിലിട്ട് പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടിയെ കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി വീട്ടിലേക്ക് പോയത്.

ബിരുദ വിദ്യാർത്ഥിനി

ബിരുദ വിദ്യാർത്ഥിനി


കോട്ടയത്ത് മൈക്രോബയോളജി ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ചയാണ് വീടുവിട്ടിറങ്ങിയത്. ശനിയാഴ്ച വൈകിട്ടോടെ നെടുമ്പാശ്ശേരിയിൽ നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് പെൺകുട്ടി. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയത്തിലായ യുവാവിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടി വീടുവിട്ടിറങ്ങുന്നത്.

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ


പെൺകുട്ടിയ്ക്ക് 18 വയസ്സ് പൂർത്തിയാകുന്നതോടെ ഇവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് മുമ്പ് പെൺകുട്ടിയ്ക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. എന്നാൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ മൂലം വിവാഹം നീളുകയായിരുന്നു. കാമുകനാണ് നിയന്ത്രണങ്ങൾക്കിടെ എത്താൻ കഴിയില്ലെന്ന് പെൺകുട്ടിയെ അറിയിച്ചത്. പെൺകുട്ടി വിവാഹത്തിനായി നിർബന്ധം തുടങ്ങിയതോടെ ബെംഗളൂരുവിലേക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഓൺലൈൻ ബെംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിന്റെ സഹായത്തോടെ വിമാനത്താവളത്തിലെത്തുന്നത്.

 ഓട്ടോയിൽ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു

ഓട്ടോയിൽ സുഹൃത്തിന്റെ വീട്ടിലെത്തിച്ചു

പെൺകുട്ടിയുടെ വീടിന് സമീപത്തെത്തിയ ഓട്ടോ ഡ്രൈവർ വീട്ടുകാർ അറിയാതെ പെൺകുട്ടിയെ കടത്തി സുഹൃത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇരുവരും പോലീസിന്റെ വലയിലാവുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത മൂവാറ്റുപുഴ പോലീസ് പെൺകുട്ടിയുടെ ഫോൺ ട്രാക്ക് ചെയ്തതോടെയാണ് കാലടി ഭാഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കാലടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

 രക്ഷിതാക്കൾക്കൊപ്പം പോയി

രക്ഷിതാക്കൾക്കൊപ്പം പോയി


പെൺകുട്ടിയെ പിടികൂടി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും രക്ഷിതാക്കൾക്കൊപ്പം പോകില്ലെന്നായിരുന്നു പെൺകുട്ടിയുടെ നിലപാട്. തുടർന്നാണ് കാമുകനെ പോലീസ് ഫോണിൽ വിളിച്ച് സംസാരിച്ചത്. ആദ്യം വീട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ച പെൺകുട്ടി സത്യം വെളിപ്പെട്ടതോടെ രക്ഷിതാക്കൾക്കൊപ്പം മടങ്ങുകയും ചെയ്തു.

Ernakulam
English summary
Kochi: Girl Who Left Her House For Instagram Boyfriend Landed In Trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X