Get Updates
Get notified of breaking news, exclusive insights, and must-see stories!

യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക... താരത്തെ കണ്ട് അനുഗ്രഹം വാങ്ങി കൊച്ചി മേയര്‍

കൊച്ചി: നഗരത്തിന്റെ നിയുക്ത മേയര്‍ അനില്‍ കുമാര്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. താരത്തിന്റെ വീട്ടിലെത്തിയാണ് അനില്‍ കുമാര്‍ കണ്ടത്. പദവി ഏല്‍ക്കാന്‍ പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച. മമ്മൂട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ ബിന്ദു പീതാംബരനും കൂടെ യുണ്ടായിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ മമ്മൂട്ടിയമായുള്ള സംസാരത്തിനിടെ വിഷയമായി എന്ന് അനില്‍ കുമാര്‍ പറയുന്നു. കൊച്ചി അദ്ദേഹത്തിന്റെ കൂടി നഗരമാണ്. പോയി കണ്ടു, അനുഗ്രഹം വാങ്ങിയെന്ന് അനില്‍ കുമാര്‍ പ്രതികരിച്ചു.

m

മുണ്ടും ജുബ്ബയുമായിരുന്നു മമ്മൂട്ടിയുടെ വേഷം. വ്യത്യസ്തമായ ലുക്കിലായിരുന്നു താരം. അനില്‍ കുമാര്‍ താരത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചു. യേശുദാസിനെ പോലെയുണ്ടല്ലോ മമ്മൂക്ക എന്ന് ചില ആരാധകര്‍ കമന്റ് ചെയ്തു. മഹാനഗരം സിനിമയിലെ ചന്തക്കാട് വിശ്വനെ ഓര്‍മിപ്പിക്കുന്നത് കൂടിയായിരുന്നു മമ്മൂട്ടിയുടെ ലുക്ക്. അനില്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പദ്മശ്രീ ഭരത് മമ്മൂട്ടിയുമായി, ഇന്ന് ഒരു കൂടിക്കാഴ്ചക്ക് ഞങ്ങള്‍ക്ക് അവസരമൊരുങ്ങിയത് ഏറെ ആവേശകരമായിരുന്നു. കല, രാഷ്ട്രീയം, സിനിമ, നഗരവികസനം, ചരിത്രം അങ്ങനെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വാചാലനായി. മേയര്‍ തിരഞ്ഞെടുപ്പിന്റെ തലേന്ന് അദ്ദേഹവുമായിട്ടുള്ള ഈ കൂടിക്കാഴ്ച ഞങ്ങള്‍ക്ക് അത്യന്തം ആവേശകരമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്. അദ്ദേഹം താമസിക്കുന്ന വീട് ഉള്‍പ്പെടുന്ന ഡിവിഷനിലെ കൗണ്‍സിലര്‍ സ. CD ബിന്ദുവിനും, ഒപ്പം ഞാനെന്നും സ്‌നേഹിക്കുന്ന എന്റെ പഴയ സഹപ്രവര്‍ത്തകനും, സിനിമ സംവിധായകനും നടനുമായ ശ്രീ സോഹന്‍ സിനുലാലും ഈ വേളയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. മഹാനടന് ഹൃദയപൂര്‍വമായ നന്ദി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+