Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനത്തിന്റെ ഫണ്ടും കൊണ്ട് മേയര്‍ ലണ്ടനില്‍

കൊച്ചി: നഗരവികസനത്തിന് കോടികള്‍ ചെലവഴിച്ച് നടത്തുന്ന പദ്ധതികളും ചര്‍ച്ചയുമെല്ലാം പാതി വഴിയിലിട്ട് കൊച്ചി മേയര്‍ യൂറോപ്യന്‍ പര്യടനത്തിന് പോയത് വിവാദത്തിലാകുന്നു. ആരോടും ഒന്നു പറയാതെ കോര്‍പ്പറേഷന്‍ ഫണ്ടില്‍നിന്ന് പണവുമെടുത്താണ് മേയര്‍ ടോണി ചമ്മണി പര്യടനത്തിനു പോയതെന്ന ആരോപണവുണ്ട്.

നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത സംഘടിപ്പിക്കുന്ന 'പാര്‍ട്ണര്‍ കേരള'യുടെ ചര്‍ച്ച നടക്കാനിരിക്കെയാണ് മേയര്‍ മുങ്ങിയത്. കോടികളുടെ തുക ചെലവിട്ടാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഇതില്‍ നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ മേയര്‍ വിട്ടു നിന്നതാണ് ഇപ്പോള്‍ വിവാദത്തിന് വഴിയൊരുക്കുന്നത്.

tony-chammani

അതേ സമയം ഔദ്യോഗിക യാത്രയാണെന്നാണ് രേഖകളില്‍ കാണുന്നത്. ഇതനുസരിച്ചാണെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അങ്ങനെയൊരു അനുമതി വാങ്ങിയതായി അറിവില്ല. മാത്രമല്ല കോര്‍പറേഷന്‍ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചെയലവഴിച്ചാണ് മേയര്‍ ലണ്ടന്‍ പര്യടനത്തിന് പോയതെന്ന ആക്ഷേപവുമുണ്ട്. മൂന്നേകാല്‍ ലക്ഷം രൂപയാണത്രെ യാത്രാ ചെലവിനായി ഫണ്ടില്‍ നിന്ന് പിന്‍വലിച്ചത്.

കൊച്ചി മേയറായി അധികാരമേറ്റതിനു ശേഷം ടോണി ചിമ്മിണി നടത്തുന്ന ഇരുപത്തിയേഴാമത്തെ വിദേശ പര്യടമാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണത്രെ കൊറിയയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവന്നത്. മേയറുടെ അസാന്നിധ്യത്തില്‍ വിദേശ നിക്ഷേപകരുമായൊക്കെ ചര്‍ച്ച നടത്തിയത് ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണു ഗോപാലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+