ജനകീയമാകാൻ കൊച്ചിൻ മെട്രോ: സെപ്തംബറോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും, നിർണ്ണായക പരിഷ്കാരങ്ങൾക്ക് കെഎംആർഎൽ
കൊച്ചി: മെട്രോ യാത്രക്കാർക്ക് ആശ്വാസ പ്രഖ്യാപനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഈ മാസം അവസാനത്തോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനൊപ്പം ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും കൊച്ചി മെട്രോ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിലവിൽ ഓട്ടോമാറ്റിക് ടിക്കറ്റ് സംവിധാനം വഴിയാണ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രവേശനം സജ്ജീകരിച്ചിട്ടുള്ളത്. ഇതാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.
ഞങ്ങൾ ഉടൻ ടിക്കറ്റ് നിരക്ക് കുറയ്ക്കും. ഇതിനായി ഓട്ടോമേറ്റഡ് സംവിധാനത്തിൽ ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നാണ് കൊച്ചി മെട്രോയിൽ കെഎംആർഎൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹറയും വ്യക്തമാക്കിയിരുന്നു.

കൊച്ചിൻ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കമെന്നും നവംബർ മാസത്തോടെ രണ്ട് ലക്ഷമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്. ഓട്ടോമേറ്റഡ് ടിക്കറ്റ് സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനായി ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് മുന്നോടിയായി മെഷീൻ അടക്കം പരിഷ്കരിക്കേണ്ടതുണ്ട്. തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൺസോർഷ്യമാണ് നിലവിൽ ടിക്കറ്റിംഗ് സംവിധാനം കൈകാര്യം ചെയ്യുന്നത്. അതിനാൽ ടിക്കറ്റിംഗ് സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനായി ഇവരുമായി ചർച്ച നടത്തിവരികയാണെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.
മെട്രോ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരായ കോർപ്പറേറ്റുകൾ, മറ്റ് ജീവനക്കാർ എന്നിവരെ സമീപിച്ചിട്ടുണ്ട്. ''ഞങ്ങൾ അവരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. താമസ സ്ഥലങ്ങളെയും മെട്രോ സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഫീഡർ വാഹനങ്ങൾ ഒരുക്കുമെന്നും മെട്രോ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ കിയോസ്കുകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കൊമേഴ്സ്യൽ യൂണിറ്റുകളും കിയോസ്കുകളും ആരംഭിക്കുകയും ചെയ്യും. ഓരോ ആഴ്ചയിലും ഓരോ പ്രമോഷൻ വീതം നടത്താനാണ് നീക്കം.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍
സൈക്കിൾ റൈഡുകളും മെട്രോ സംഘടിപ്പിക്കും. സൈക്ലിംഗ് ഗെയിമുകൾ അടങ്ങിയ ദി വീൽ ഡീൽ എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിക്കും. സൈക്ലിംഗ് ട്രഷർ ഹണ്ടും സംഘടിപ്പിക്കും വിജയികൾക്ക് 5000 രൂപയായിരിക്കും സമ്മാനമായി ലഭിക്കുക. സ്ലോ സൈക്ലിംഗ്, സൈക്ലിംഗ് വിത്ത് ലെമൺ ആൻഡ് സ്പൂൺ എന്നിവയായിരിക്കും മത്സരങ്ങൾ. സെപ്തംബർ 18നാണ് മത്സരങ്ങൾ നടത്തുന്നത്.












Click it and Unblock the Notifications